ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം " സൂപ്പർ സിന്ദഗി " പൂജ അഞ്ചുമന അമ്പലത്തിൽ നടന്നു.ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം  " സൂപ്പർ സിന്ദഗി " പൂജ അഞ്ചുമന അമ്പലത്തിൽ നടന്നു.
666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്, സത്താർ പടനേലകത്ത് എന്നിവർ നിർമിച്ച് വിന്റേഷ് സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചി ഇടപ്പള്ളി അഞ്ചുമാന ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ ചടങ്ങുകൾ നടന്നത്. ലാൽ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. 
ധ്യാൻ ശ്രീനിവാസന് പുറമെ പാർവതി നായർ, മുകേഷ്, ജോണി ആന്റണി , സുരേഷ് കൃഷ്ണ, വിനോദ് സാഗർ,ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്,മാസ്റ്റർ മഹേന്ദ്രൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ - പ്രജിത് രാജ്, വിന്റേഷ് , ക്യാമറ - ഉണ്ണികൃഷ്ണൻ പി എം, ക്രിയേറ്റിവ് പ്രൊഡ്യുസർ - സംഗീത് ജോയ്, മ്യുസിക് - സൂരജ് എസ് കുറുപ്പ്, സംഭാഷണം - അഭിലാഷ് ശ്രീധരൻ, എഡിറ്റർ - ലിജോ പോൾ,ചീഫ് അസോസിയേറ്റ് - വിഷ്ണു ഐക്യശ്ശേരി,ഡിജിറ്റൽ പി ആർ - വിവേക് വിനയരാജ്, പി ആർ ഒ - ശബരി

No comments:

Powered by Blogger.