പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് നാലിന്ഒറ്റപ്പാലത്ത് ആരംഭിക്കും.







പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം എന്നിവർ കേന്ദ്ര കഥാപാതങ്ങളാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മെയ് നാലിന് ഒറ്റപ്പാലത്ത് ആരംഭിക്കുന്നു.



ഡോ. ജഗദ് ലാൽ ചന്ദ്രശേഖരനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽ കോളജിലെ ബയോ കെമിസ്ടി മേധാവി കൂടിയാണ് സംവിധായകനായ ഡോ. ജഗദ് ലാൽ ചന്ദ്രശേഖരൻ.സായ് സൂര്യ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കണ്ടന്റ് ഫാക്ടറിസ്റ്റുഡിയോ 
സ്സാണ് ലൈൻ പ്രൊഡ്യൂസർ.
പുതുമുഖങ്ങളായ ഗൗതം ശശി, ശ്യാം ഭവി എന്നിവരും മുഖ്യമായ വേഷത്തിലുണ്ട്.


നാലു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽഅപ്രതീഷിതമായുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിന്റെ അവതരണം.
അലൻസിയർ, അതി ശക്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അപ്പനു ശേഷം അലൻസിയറിനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ജാഫർ ഇടുക്കി. സുധി കോപ്പ , ശ്രീകാന്ത് മുരളി, റിയാസ് (മറിമായം ഫെയിം) അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഛായാഗ്രഹണം - ജോമോൻ തോമസ്.
എഡിറ്റിംഗ് - സംജിത് മുഹമ്മദ്
കലാസംവിധാനം - മോഹൻദാസ്,
മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ.
കോസ്റ്റ്യും - ഡിസൈൻ - സരിതാ സുഗീത്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുഹമ്മദ് റിയാസ് - രാജീവ് രാജേന്ദ്രൻ.
പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്.

മെയ് നാലിന് ഒറ്റപ്പാലം പി.കെ.ദാസ് മെഡിക്കൽകോളജിൽചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമൺ, പൂയംകുട്ടി ഭാഗങ്ങളിലായി പൂർത്തിയാകും.


വാഴൂർ ജോസ്.





.

No comments:

Powered by Blogger.