"ബസൂക്ക "യിൽ മമ്മുട്ടി അഭിനയിച്ചു തുടങ്ങി.


 "ബസൂക്ക "യിൽ മമ്മുട്ടി അഭിനയിച്ചു തുടങ്ങി. 


മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെ എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.മമ്മൂട്ടി  ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്.മെയ് പത്തിന് ചിത്രീകരണംആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത് .


ആദ്യരണ്ടുദിവസങ്ങളിൽയുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ളഅഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും.പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം.


ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ് .പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് .ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.സംഗീതം - മിഥുൻ മുകുന്ദൻ.ഛായാഗ്രഹണം - നിമേഷ് രവി.എഡിറ്റിംഗ് - നിഷാദ് യൂസഫ്,കലാസംവിധാനം - അനീസ് നാടോടി.ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - സുജിത്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ.പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.


തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ: ബിജിത്ത് ധർമ്മടം.

No comments:

Powered by Blogger.