"മധുര മനോഹര മോഹം" രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.


സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന " മധുരം മനോഹര  മോഹം"രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.


https://youtu.be/k4jDTJUvtec


ബി.കെ.ഹരിനാരായണൻ രചിച്ച് ഷാൻ റഹ്മാൻ ഈണം പകർന്ന് ചിത്ര പാടിയ

"തത്തണ തത്തണ നേരത്ത്

താണ് നോക്കണതെന്തേ .....

കൊത്തണകൊത്തണ 

കൊത്തണ ചുണ്ടത്ത്

ചോക്കണതെന്താണേ...

എന്ന മനോഹരമായ ഈ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.രചനയിലും ഈണത്തിലും തനി നാടൻ ശീലു .കളുമായി ഇറങ്ങിയ ഈ ഗാനം ഏറെവൈറലായിരിക്കുന്നു. 


ഗ്രാമീണാന്തരീഷത്തിൽ ഒരു സാധാരണ കുടുംബത്തിന്റെ ബന്ധങ്ങളുടെയും സ്നേഹത്തിന്റേയും ഒപ്പം നാടിന്റെ പൊതുവായ രീതികളുമൊക്കെ ഈ ഗാനത്തിന്റെ വിഷ്വൽസ്സായി കടന്നുവരുന്നു.ഒരു കുടുംബ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങളാണ് ഈ ഗാനത്തിന്റെ പശ്ചാത്തലം., 


പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.ഈ ഗ്രാമത്തിലെ ഒരു പുരാതന നായർ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റഅവതരണം.ആചാരനുഷ്ടാനങളും, 'കുടുംബപ്പെരുമയും, ഇത്തിരി പൊങ്ങച്ചവുമൊക്കെ ഈ ചിത്രത്തിലെ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടുന്നു.വളരെ ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഒരു തികഞ്ഞ കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് . ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് കഥാഗതിയുടെ പുരോഗതി.തികച്ചും നർമ്മമനോഹരമായരംഗങ്ങളിലൂടെയുള്ള അവതരണം ആരെയും ആകർഷിക്കാൻ പോന്നതാണ്.


ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മടെ സമൂഹത്തിൻ്റെ പ്രതിനിധികളാണ്. നമ്മുടെ നിത്യജീവിതത്തിൽ നാം എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. അതു കൊണ്ടു തന്നെ ഈ ചിത്രം പ്രേക്ഷകരെ ഏറെ വശീകരിക്കുമെന്നുറപ്പ്.

ഷറഫുദ്ദീൻ, സൈജു ക്കുറുപ്പ് വിജയരാഘവൻ, രജീഷാ വിജയൻ , അൽത്താഫ് സലിം ,അർഷബൈജു, സുനിൽ സുഖദ, ബിജു സോപാനം, മീനാക്ഷി മധു, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു , നിബു മാത്യൂ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.


മഹേഷ് ഗോപാൽ, ജയ് വിഷ്ണു, എന്നിവരുടേതാണു തിരക്കഥ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്അപ്പുഭട്ടതിരി,കലാസംവിധാനം - ജയൻ , അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -സുഹൈൽ, അബിൻ എടവനക്കാട് ,പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.


ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീ ത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.


വാഴൂർ ജോസ്.

No comments:

Powered by Blogger.