"പിക്കാസോ "ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.


 "പിക്കാസോ "ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. 

 

പകിട,ചാക്കോ രണ്ടാമൻ എന്നി ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന "പിക്കാസോ " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.


https://youtu.be/6M7EvdOAL_k


സൂപ്പർ ഹിറ്റായ " കെ ജി എഫ് " എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നത് 'പിക്കാസോ' യുടെ പ്രധാന ആകർഷണ ഘടകമാണ്.സിദ്ധാര്‍ത്ഥ് രാജൻ,  അമൃത സാജു,കൃഷ്ണ കുലശേഖരൻ,ആശിഷ് ഗാന്ധി,ജാഫര്‍ ഇടുക്കി ,സന്തോഷ് കീഴാറ്റൂര്‍ ,ചാര്‍ളി ജോ,ശരത്,അനു നായർ,ലിയോ തരകൻ,അരുണനാരായണൻ,ജോസഫ്മാത്യൂസ്,വിഷ്ണുഹരിമുഖം,അര്‍ജുന്‍ വി അക്ഷയ,അനന്തു ചന്ദ്രശേഖർ, നിധീഷ് ഗോപിനാഥൻതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നജില ബി നിർമ്മിച്ച്  ഷെയ്ക് അഫ്‌സല്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്മാൻ നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ, ജോഫി തരകന്‍ എന്നിവരുടെ വരികൾക്ക് വരുണ്‍ കൃഷ്ണ സംഗീതം പകരുന്നു.രചന-ഇ.എച്ച്. സബീര്‍,  എഡിറ്റര്‍-റിയാസ് കെ ബദർ,പരസ്യകല-ഓൾഡ് മോങ്ക്സ്, സ്റ്റണ്ട് കൊറിയോഗ്രഫി- രാജശേഖർ,ജോളി സെബാസ്റ്റ്യൻ,റണ്‍ രവി.സൗണ്ട് ഡിസൈന്‍-  നന്ദു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗിരീഷ് കറുവന്തല,പി ആർ ഒ-എ എ എസ് ദിനേശ്.

No comments:

Powered by Blogger.