ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത " LLB " ഏപ്രിൽ 29ന് റിലിസ് ചെയ്യും.




ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത " LLB " ഏപ്രിൽ 29ന് റിലിസ് ചെയ്യും. 



മികച്ച തിയേറ്റർ അനുഭവം പകരുന്ന മലയാളത്തിലെ അപൂർവ്വം  ഷോർട്ട് ഫിലിമുകളിലൊന്ന് എന്ന വിശേഷണവുമായി കേരള ചലച്ചിത്ര അക്കാദമി അവതരിപ്പിക്കുന്ന എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ എന്ന ഹ്രസ്വ ചിത്രം ഏപ്രിൽ 29 ന് റിലീസ് ചെയ്യും. 


കേരള ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ്‌ ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത എൽ ഐ ബി പരിസ്ഥിതി മുഖ്യപ്രമേയമായി വരുന്ന ചിത്രമാണ് .


മലയാളസിനിമയിലെപ്രതിഭാശാലികളായ കലാസാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന എൽ ഐ ബി . മികച്ച ചിത്രം , തിരക്കഥ , സംവിധാനം , അഭിനയം , കലാസംവിധാനം , ഛായാഗ്രഹണം , വി എഫ് എക്സ്  , ശബ്ദരൂപകല്പന എന്നീ വിഭാഗങ്ങളിൽ  ഇതിനകം ഒട്ടേറെ അംഗീകാരങ്ങൾ തേടിയിട്ടുണ്ട് .


മിനി മോഹന്‍, ശശികുമാര്‍ തെന്നല, ഡോക്ടര്‍ ചാന്ദ്നി സജീവൻ , വി പി പ്രകാശ്, ഡോക്ടര്‍ മൃണാളിനി എന്നിവരാണ് കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്.


'കക്ഷി അമ്മിണി പിള്ള' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില, 'വിക്രമാദിത്യന്‍' എന്ന സിനിമയിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സജ്ന നജം, ആരോഗ്യ പ്രവര്‍ത്തകയായ ലൈല പോക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സി എം ഇബ്രാഹിം കുട്ടി, ശ്രീജിത്ത് മയിപ്പിലായി , സന്തോഷ് സൂര്യ, ശാരദ പാലത്ത്, എ കണ്ണന്‍, പവിത്രന്‍ തിനൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


ഛായാഗ്രഹണം- രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- ബിജിബാല്‍, ചിത്ര സംയോജനം- ദീപു ജോസഫ്, കല- സുരേഷ്ബാബു നന്ദന, മേക്കപ്പ്- ശാരദ പാലത്ത്, വസ്ത്രാലങ്കാരം- രഘുനാഥ് മനയിൽ , ശബ്ദ രൂപകല്‍പന- രംഗനാഥ് രവി, ശബ്ദ മിശ്രണം - ഫസൽ എ ബക്കർ , വി എഫ് എക്സ് & ടൈറ്റില്‍- സുമില്‍ ശ്രീധരൻ , ഡി ഐ- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മെഹമൂദ് കാലിക്കറ്റ്, ചീഫ് അസോ. ഡയറക്ടര്‍-ഷെനിത്ത്,അസോസിയേറ്റ്  ക്യാമറാമാന്‍- മണികണ്ഠന്‍, നിശ്ചലഛായാഗ്രഹണം- രാകേഷ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ പരമേശ്വര്‍, പ്രബിരാജ് മൂടാടി , മേയ്ക്കിങ്ങ് വീഡിയോ- അജയന്‍ ചൈത്രം, ഡ്രോണ്‍- ഷിബിന്‍ ദാസ് നന്മണ്ട, അസിസ്റ്റന്റ് ഡയറക്ടര്‍- എ കെ റംഷാദ് മൊകേരി, ആര്‍ട്ട് അസിസ്റ്റന്റസ്- ദില്‍ജിത്ത് കുട്ടന്‍, നിഖില്‍ എടക്കാട്, ആദിശേഷന്‍ എം എസ്, വീഡിയോ അസ്സിസ്റ്റന്‍സ്- അശ്വിന്‍ പ്രകാശ്, സനജ്.ഓഫീസ് ഇൻ ചാർജ്ജ് - സുധ എ പി .


ട്രെയിലർ :-


https://youtu.be/ozrr8LnFGb4

No comments:

Powered by Blogger.