"ശാകുന്തളം" ഒരു ക്ലാസിക് പ്രണയകഥയാണ്. സാമന്തയും ദേവ് മോഹനും തിളങ്ങി. ഗുണശേഖറിന്റെ മികച്ച സംവിധാനം.


Rating : 3.75 / 5.

സലിം പി. ചാക്കോ .

cpK desK .



മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങിയ  "ശാകുന്തളം " തീയേറ്ററുകളിൽ എത്തി.
തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തി. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്തു.


സാമന്ത റൂത്ത് പ്രഭു, ദേവ് മോഹൻ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഗുണശേഖർ  രചനയും സംവിധാനവും നിർവ്വഹിക്കുന്ന തെലുങ്ക് പുരാണ നാടക ചിത്രമാണ് " ശാകുന്തളം".


കാളിദാസൻ രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകം ലോക സാഹിത്യത്തിലെ മാസ്റ്റർപീസുകളിൽ ഒന്നാണ്. അതി സുന്ദരിയായ ശകുന്തളയുടെയും ശക്തനായ രാജാവായ ദുഷ്യന്തന്റെയും ത്രസിപ്പിക്കുന്ന പ്രണയകഥയാണിത്.


 ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ "സൂഫിയും സുജാതയും " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.


കണ്വവ മഹർഷിയായി സച്ചിൻ ഖേദേക്കറും,ദുർവാസമഹർഷിയായി മോഹൻ ബാബുവും, പ്രിയംവദയായി അദിതി ബാലനും , അനസൂയയായി അനന്യ നാഗല്ലയും , സാരംഗിയായി പ്രകാശ് രാജും, ഗൗതമിയായി ഗൗതമിയും , മേനകയായി മധുബാലയും, കശ്യപ മഹർഷിയായി കബീർ വേദിയും, ഇന്ദ്രദേവനായി ജിഷു സെൻഗുപ്തയും, അസൂര രാജാവായി കബീർ ദുഹൻ സിംഗും , ഭരതരാജകുമാരനായി അല്ലു അർഹയും ( അല്ലു അർജുന്റെ മകൾ ) , സാനുമതിയായി  വർഷിണി സൗന്ദർ രാജനും വേഷമിടുന്നു. ഹരീഷ് ഉത്തമൻ , സുബ്ബരാജു , ആദർശ് ബാലകൃഷ്ണ , യാഷ് പൂരി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിൽ കൈലാസ് ഋഷിയാണ് ഗാനരചന നിർവ്വഹിക്കുന്നത്. രമ്യ ബെഹ്‌റ, ചിന്മയി ശ്രീപാദ , കൃഷ്ണ, അനുരാഗ് കുൽക്കരണി , നജിം അർഷാദ് , ശ്വേത മോഹൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 


മണി ശർമ സംഗീതവും, ശേഖർ വി. ജോസഫ് ഛായാഗ്രഹണവും , പ്രവീൺ പുഡി എഡിറ്റിംഗും നിർവഹിക്കുന്നു. മലയാള പതിപ്പിന്റെ പി.ആർ. ഒ ശബരിയാണ്.

അളഗർ സ്വാമി മായനാണ് വിഷ്വൽ ആൻഡ് ഗ്രാഫിക്സ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. തെലുങ്ക് , തമിഴ്, ഹിന്ദി ഭാഷകളിൽ സാമന്ത തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിച്ചിരിക്കുന്നത്. വെങ്കിടേശ്വര ക്രിയേഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.


നൂറ് കണക്കിന് പ്രണയ സിനിമകൾ വിവിധഭാഷകളിൽപുറത്തിറങ്ങിയിട്ടുണ്ട്. ശാകുന്തളയും ദുഷ്യന്തനും തമ്മിലുള്ള മനോഹരമായ പ്രണയ കഥ ഇന്നും നമ്മുടെ ഹൃദയത്തിൽ നിലനിൽക്കും. ദൃശ്യങ്ങൾ സഹിതം കാണിച്ച തൊഴിച്ചാൽ അമ്മുമ്മമാർ പറഞ്ഞിരുന്ന രാത്രികാല കഥ പോലെ മനോഹരമാണ്.


നിലാവെളിച്ചത്തിനു കിഴെ കൊടും കുറ്റിച്ചെടികളുടെതണലിൽസിനിമയുടെ ഭൂരിഭാഗവും സംഭവിക്കുന്ന ദ്യശ്യങ്ങൾകാണിച്ചതിന്സംവിധായകന് അനുമോദനങ്ങൾ.പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഗംഭീരം . സാമന്തയും, ദേവ് മോഹനും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 









No comments:

Powered by Blogger.