ദേഷ്യത്തിനും പരിഭവത്തിനുമിടയിൽ " അടി " .


Rating : 3 / 5

സലിം പി. ചാക്കോ .

cpK desK.ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന "അടി"  വിഷുവിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി.

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  ഈ ചിത്രം പ്രശോഭ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

സജീവ് നായരും ( ഷൈൻ ടോം ചാക്കോ ) ഗീതികയും ( അഹാന കൃഷ്ണ) രജിസ്ട്രർ ആഫിസിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലി കെട്ടാൻ പോകുമ്പോൾ ,ബൈക്ക് യാത്രക്കാരായ ധ്രുവൻ ( ജോബി വർഗ്ഗീസ് )ശ്രീകാന്ത് ദാസൻ (കുഞ്ഞാവ ) എന്നിവരുമായി വഴക്കിടുന്നു.  സജീവിനെ ഗീതികയുടെ  മുന്നിൽ ഇട്ട് ബൈക്ക് യാത്രക്കാർ മർദ്ദിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


ബിറ്റോ ഡേവിസ് ( തങ്കച്ചായൻ),ഓമന ഔസേഫ് ( നളിനി ), അനു ജോസഫ് ( സജിത നായർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


അൻവർ അലി ഗാനരചനയും, ഗോവിന്ദ് വസന്ത സംഗീതവും,  ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥയും ഒരുക്കുന്നു. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ്  ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം  ഫായിസ് സിദ്ധിഖ്,  സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും , സ്റ്റെഫിസേവ്യർവസ്ത്രാലങ്കാരവും   ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര, ലിറിക്‌സ് : അൻവർ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനർ : ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, അസ്സോസിയേറ്റ് ഡയറക്ടർ :സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാർ, സുമേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : വിനോഷ് കൈമൾ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് പ്രശോഭ്  വിജയൻ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഹരിശ്രീ അശോകൻ ആലപിച്ച  'കൊക്കര കൊക്കര കോ' ഗാനം ഹിറ്റാണ്.


ഫെമിസിസ്റ്റ് ക്രെഡൻഷ്യലുകൾക്ക് ശ്രമിക്കുന്ന കഥ. വില്ലൻമാരോട് വീണ്ടും വീണ്ടും ദേഷ്യവും പരിഭ്രമവും എന്നിവയ്ക്കിടയിൽ സജീവ് നായരുടെ റേഞ്ച് പരിമിതപ്പെടുന്നു. ഗീതിക അഹാന കൃഷ്ണയുടെ കൈകളിൽ ഭദ്രം. ഓമന ഔസേഫിന്റെ നളിനിയമ്മ പ്രേക്ഷക മനസിൽ ഇടം നേടി.


" പട്ടി ഷോ " വീണ്ടും തുടരുമെന്നാണ് അറിയിപ്പ്.


No comments:

Powered by Blogger.