അധികാരം നേടുന്നതിനായി സാമ്രാജ്യത്തെ എതിർക്കാൻ തുനിഞ്ഞിറങ്ങിയവരുടെ പോരട്ടത്തിന്റെ രക്തച്ചൊരിച്ചിലാണ് " യാത്തിസെയ് " .Rating : 3.5 / 5.
സലിം പി. ചാക്കോ
cpK desK.ധരണി രസേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ആക്ഷൻ സാഹസിക ചിത്രം " യാത്തി സെയ് " തിയേറ്ററുകളിൽ എത്തി.


ശക്തി മിത്രൻ , സെയോൺ , ഗുരു സോമസുന്ദരം, രാജലക്ഷ്മി , ചന്ദ്രകുമാർ, സെമ്മലർ അന്നം , സുബത്ര , സമർ , വിജയ് സെയോൺ , വൈദേഹി അമർനാഥ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഐനാർ വംശത്തിൽ നിന്നുള്ള ഉഷ്ണരക്തനായ യോദ്ധാവ് കോധി , ചോള കൊട്ടാരം തിരിച്ച് പിടിക്കാൻ പാണ്ഡ്യൻ രാജാവായ രണധീരനെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിലേക്ക് പോകുന്നു. നൂറ് കണക്കിനാളുകളുള്ള താഴ്ന്ന നിലയിലുള്ള ചോള വംശത്തിലെ ഒരു അധ:സ്ഥിത സൈനികന്റെ കഥയാണിത്. 


അഖിലേഷ് കാത്ത മുത്ത് ഛായാഗ്രഹണവും , മഹേന്ദ്രൻ ഗണേശൻ എഡിറ്റിംഗും , ചക്രവർത്തി സംഗീതവും നിർവ്വഹിക്കുന്നു.


പ്രശസ്തനും യോദ്ധാവായ രണധീരപാണ്ഡ്യനെ അധികാരത്തിന് വേണ്ടി എതിർക്കുന്ന ഐനാർ ഗ്രോതത്തിൽ നിന്നുള്ള കോധിയുടെ ശക്തിയും വിമതസ്വഭാവും കടന്നുവരുന്നതാണ് "യാത്തിസെയ് " .രണധീരപാണ്ഡ്യനെ എതിർക്കാനും താൻആഗ്രഹിക്കുന്നത് നേടി യെടുക്കാനും തന്റെ ആളുകളെ ഒന്നിപ്പിക്കാനും അവരെ ഒരുമിച്ച് കൊണ്ടുവരാനുള്ള കോധിയുടെ യാത്രയാണ് ഒന്നാം പകുതി . പുരുഷൻമാർ അവരുടെ നേട്ടവും കാമവും സമ്പത്തിനോടും അധികാരത്തോടുമുള്ള അനന്തമായ സ്നേഹം അത്യന്തികമായി അധികാരത്തെയുംനിയന്ത്രണത്തെയും കേന്ദ്രീകരിച്ചാണ് രണ്ടാം പകുതി മുന്നോട്ട് പോകുന്നത്.


സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശക്തി മിത്രനും സെയോണും മികച്ച അഭിനയം കാഴ്ചവെച്ചു. വൈദേഹി , രാജലക്ഷ്മി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പുതുമുഖങ്ങളുടെ ചിത്രമാണ് ഇതൊന്ന് ചിന്തിക്കാൻ കഴിയില്ല. 


യുദ്ധങ്ങളുടെയും മരണങ്ങളുടെയും രാജകീയ അഭിമാനത്തിന്റെയും അടിസ്ഥാനം " അധികാരം" ആണ്. സർക്കാരുകൾ വേരിയബിളാണ്. " ശക്തി " മാത്രമാണ് സ്ഥിരം എന്ന് സ്ഥാപിക്കുന്ന സിനിമയാണിത്.


യാതൊരു വിട്ടുവീഴ്ചയും കൂടാതെ കഥയുടെഗാംഭീര്യവുംദ്യശ്യാവിഷ്കാരവും പകർത്തിയ രീതി ശ്രദ്ധേയം. ചില പോരായ്മക്കിടയിലും റിയലിസ്റ്റിക്ക് ദ്യശ്യങ്ങളാൽ ഒരു പുതിയ സിനിമ അനുഭവം നൽകാൻ ലക്ഷ്യമിടുന്ന രീതിയാണ് ഈ സിനിമയ്ക്ക് ഉള്ളത്. 

'

No comments:

Powered by Blogger.