ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡന്റ് . ജിനു എബ്രഹാം ജനറൽ സെക്രട്ടറി. ഫെഫ്‌ക റൈറ്റേഴ്സ് യൂണിയൻ .



ബാലചന്ദ്രൻ ചുള്ളിക്കാട്

പ്രസിഡന്റ് .

ജിനു എബ്രഹാം .

ജനറൽ സെക്രട്ടറി.

ഫെഫ്‌ക റൈറ്റേഴ്സ് യൂണിയൻ .



ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനു വിജയം. 


പ്രസിഡന്‍റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിനെയാണു ചുള്ളിക്കാട് തോൽപ്പിച്ചത്. 72ൽ 50 വോട്ടുകൾ ബാലചന്ദ്രൻ ചുള്ളിക്കാട് നേടി. ജോയ് മാത്യുവിന് 21 വോട്ടുകൾ ലഭിച്ചു. 


ജനറൽ സെക്രട്ടറിയായി ജിനുഎബ്രഹാമിനെയും ട്രഷറർ ആയി ശ്രീമൂലനഗരം മോഹനനെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.


ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ്മാരായിമങ്കൊമ്പ് ഗോപാലകൃഷ്ണനും , സിബി കെ. തോമസും,ജോയിന്റ് സെക്രട്ടറിമാരായി ശ്രീകുമാർ അരൂക്കുറ്റിയും സന്തോഷ് വർമ്മയും വിജയിച്ചു.


എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് തോമസ്,ഉദയകൃഷ്ണ, ബെന്നി പി നായരമ്പലം,സുരേഷ് പൊതുവാൾ ബാറ്റൺ ബോസ്, ബെന്നി ആശംസ, സൈജു അന്തിക്കാട്,ജെയ്സൺ ജോസഫ് തുടങ്ങിയവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments:

Powered by Blogger.