ഭരതന്റെയും പത്മരാജന്റെയും സിനിമകളെ ഓർമ്മിപ്പിച്ച് "നായകൻ പൃഥ്വി" യുടെ പോസ്റ്റർ.


ഭരതന്റെയും പത്മരാജന്റെയും സിനിമകളെ ഓർമ്മിപ്പിച്ച് "നായകൻ പൃഥ്വി" യുടെ പോസ്റ്റർ. 


പേരിലെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായ ''നായകൻ പൃഥ്വി'', ഭരതൻ, പദ്മരാജൻ, പി.എൻ.മേനോൻ കാലഘട്ടത്തെ ഓർമ്മിപ്പിച്ച്‌ പുറത്തിറക്കിയ രണ്ടാമത്തെ പോസ്റ്റർ ഇപ്പോൾചർച്ചാവിഷയമായിരിക്കുകയാണ്.


ഭരതൻ, പദ്മരാജൻ, പി എൻ മേനോൻ തുടങ്ങിയവരുടെ കാലത്ത് പോസ്റ്റർ രൂപകൽപ്പനയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു.സംഭാഷണങ്ങളിൽ പ്രധാനപ്പെട്ടവ  പോസ്റ്ററിൽ ഉൾപ്പെടുത്തുന്നരീതിയുമുണ്ടായിരുന്നു. ആ കാലഘട്ടത്തെഅനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്നലെ  റിലീസ് ചെയ്ത "നായകൻ പൃഥ്വി" സിനിമയുടെ പോസ്റ്റർ. 


ഇന്നത്തെ കാലത്തെ പതിവ് പോസ്റ്ററുകളിൽ നിന്ന് വേറിട്ടു നിൽക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇത്തരം ഒരാശയത്തിൽ എത്തിയതെന്ന് നായകൻ പൃഥ്വിയുടെ സംവിധായകൻ പ്രസാദ് എഡ്വേർഡ് പറയുന്നു. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.ബി. മാത്യു നിർമ്മിച്ച് പ്രസാദ് ജി. എഡ്വേർഡ് സംവിധാനം ചെയ്ത ചിത്രമാണ് 'നായകൻ പ്രിഥ്വി'. 


ചിത്രത്തിൽ നായകനായി വരുന്നത്  ശ്രീകുമാർ ആർ.നായർ ആണ്. അഞ്ജലി പി.കുമാർ, പ്രിയ ബാലൻ, പ്രണവ് മോഹൻ, ഡോ.നിധിന്യ, സുകന്യ ഹരിദാസൻ, പിനീഷ് യേശുദാസ്, രാകേഷ് കൊഞ്ചിറ, ബിജു പൊഴിയൂർ, ഷൈജു തുടങ്ങിയവർ അഭിനയിക്കുന്നു.


ഛായാഗ്രഹണം: അരുൺ.ടി. ശശി, ചിത്രസംയോജനം:ആര്യൻ.ജെ,സംഗീത സംവിധാനം : സതീഷ് രാമചന്ദ്രൻ, ഗാന രചന: ബി.ടി അനിൽകുമാർ ,  ചീഫ് അസോസിയേറ്റ്: സന്ദീപ് അജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ: ഷിജി വെമ്പായം, ഗ്രീഷ്മ മുരളി,  പശ്ചാത്തലസംഗീതം:വിശ്വജിത്ത്.സി.ടി, ചമയം: സന്തോഷ് വെൺപകൽ, കല: സനൽ ഗോപിനാഥ്, മനോജ് ഗ്രീൻ വുഡ്, നിശ്ചല ഛായാഗ്രഹണം: ആഷിശ് പുതുപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹസ്മീർ നേമം.


ആകാശ് .

No comments:

Powered by Blogger.