100 % ഇമോഷണൽ ഡ്രാമയാണ് " കഠിന കഠോരമീ അണ്ഡകടാഹം " .
Rating : 3.5 / 5.

സലിം പി. ചാക്കോ.

cpK desK.


ബേസിൽ ജോസഫ് നായകനായ ചിത്രമാണ്  "കഠിന കഠോരമീ അണ്ഡകടാഹം " .നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. 


പല ജോലികളും ചെയ്തെങ്കിലും ഒന്നിലും പച്ച പിടിക്കാതെ നിൽക്കുന്ന ആളാണ് ബച്ചു(ബേസിൽ ജോസഫ് ) . ബച്ചുവിന്റെ ബാപ്പ ബച്ചുവിനെയും ഗൾഫിൽ ജോലി ചെയ്യാൻ  നിർബന്ധിച്ചെങ്കിലും അത് ബച്ചുവിന് തീരെ താല്പര്യം ഇല്ലായിരുന്നു. കോവിഡ് കൂടി വന്നതോടെ ബച്ചു ചെയ്ത് കൊണ്ടിരുന്ന ബിസിനസും  തകിടം മറിഞ്ഞു.ഇതേതുടർന്ന് അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം.


ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെതിരക്കഥഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനുപപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതിദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ,  ഷിബ്‌ല ഫറ , ശ്രീജരവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. ഷിനാസ് അലി ആണ് ലൈൻ പ്രൊഡ്യൂസർ. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ഉപ്പ എന്നത് ഗൾഫിൽ നിന്ന് രണ്ട് വർഷത്തിൽ ഒരിക്കൽ വരുന്ന ഒരു അതിഥിയാണ് ബച്ചുവിന് .
ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാൻ കഴിയാത്തത് കൊണ്ട് നഷ്ടപ്പെട്ട പ്രണയവും  അയാൾക്ക് ഉണ്ട്. സഹോദരി സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്നതിന് വീട്ടുകാർ ഉൾപ്പടെ കുറ്റപ്പെടുത്തുന്നതും ബച്ചുവിനെയാണ്. എല്ലാവരുടെയും മുന്നിൽ താൻ ആരാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ബച്ചു. 


100% ഇമോഷണൽ ഡ്രാമയാണ് ഈ സിനിമ . ആദ്യപകുതിയിൽ കഥാപാത്രങ്ങളെയും കഥാപരിസരവും ബിൽഡ് ചെയ്യാനും രണ്ടാം പകുതിയിൽ പ്രധാനകഥയിലേക്ക് കടന്ന് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്പർശിക്കാനുമാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.


റഷീദായി ( ബിനു പപ്പു ), ഇസ്മയിലായി ( ജാഫർ ഇടുക്കി) , ഹസനായി ( ഇന്ദ്രൻ സ് ) , കെ.പി. രാജേഷായി ( സുധിഷ് ), 
ഉമ്മ നബീസയായി ( ശ്രീജ രവി ) , ബാനുമായി ( പാർവതി ആർ. കൃഷ്ണൻ) ,ബുഷറയായി ( ഷിബില ഫറ ) എന്നിവർ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.

No comments:

Powered by Blogger.