എസ്.ഐ ആനന്ദ് നാരയണനായി ടൊവിനോ! ഒരു മാസം നീണ്ട ചിത്രീകരണം, 'അന്വേഷിപ്പിൻ കണ്ടെത്തും' .എസ്.ഐ ആനന്ദ് നാരയണനായി ടൊവിനോ! ഒരു മാസം നീണ്ട ചിത്രീകരണം, 'അന്വേഷിപ്പിൻ കണ്ടെത്തും' .


പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ടൊവിനോ തോമസ് - ഡാര്‍വിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം. ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ഷെഡ്യൂൾ പാക്കപ്പ് ആയിരിക്കുകയാണ്. 


ടൊവിനോയെ നായകനാക്കി തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം എന്നിവരുടെ നിർമ്മാണത്തിൽ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും‘. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറപ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ഷെഡ്യൂൾ പാക്കപ്പ് വീഡിയോയിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എസ്.ഐ ആനന്ദ് നാരായണന്‍റെ ലുക്കിലാണ് ടൊവിനോയുള്ളത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. 


സിനിമയുടെ ആദ്യഘട്ട ചിത്രീകരണം മാര്‍ച്ച് അഞ്ചിനാണ് കോട്ടത്ത് ആരംഭിച്ചിരുന്നത്. സിനിമയുടെ സ്വിച്ചോൺ കര്‍മ്മം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 


വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് ഈ സിനിമയുടെ അവതരണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ  ജോണറിലുള്ളതാണ്. കൽക്കി, എസ്ര സിനിമകൾക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. 


എന്നാൽ പതിവു രീതിയിലുള്ള  അന്വേഷണങ്ങളുടെ കഥയല്ല, മറിച്ച് അന്വേഷകരുടെ കഥയാണ്  ഈ ചിത്രം പറയുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.


തമിഴ്, തെലുങ്ക്, ചലച്ചിത്ര വേദിയിലെ മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു മലയാള സിനിമയുടെ സംഗീതം പൂർണ്ണമായും സന്തോഷ് നാരായണൻ നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.


സിനിമയുടെ ചിത്രീകരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയാകുന്നത്. കോട്ടയം, തൊടുപുഴ, കട്ടപ്പന, എന്നിവിടങ്ങളിലായിട്ടാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഈ ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിട്ടുണ്ട്. ചായാഗ്രഹണം ഗൗതം ശങ്കർ (തങ്കം ഫെയിം ), എഡിറ്റിംഗ് സൈജു ശ്രീ ധർ, കലാ സംവിധാനം ദിലീപ് നാഥ്. മേക്കപ്പ്. സജീകാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ.,പി ആർ ഓ ശബരി, മാർക്കറ്റിങ് സ്നേക്ക്പ്ലാന്‍റ്.No comments:

Powered by Blogger.