പ്രഭാസിന്റെ " ആദിപുരുഷ് " ജൂൺ 16ന് റിലീസ് ചെയ്യും.

 



രാമായണത്തെ അടിസ്ഥാനമാക്കി 600 കോടി മുതൽ മുടക്കിൽ നിർമ്മിച്ച " ആദിപുരുഷ് " ജൂൺ 16ന് തെലുങ്ക് , ഹിന്ദി, മലയാളം , തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും. 


7000 വർഷങ്ങൾക്ക് മുൻപ് ലങ്കയിലെ രാക്ഷസ രാജാവായ രാവണൻ തട്ടി കൊണ്ട്പോയ തന്റെ ഭാര്യയെ രക്ഷിക്കാനുള്ള ലക്ഷ്യത്തോടെ അയോദ്ധ്യയിലെ രാജാവായ രാമൻ ഹനുമാന്റെ സൈന്യത്തിന്റെ സഹായത്തോടെ ലങ്ക ദ്വീപിലേക്ക് പോകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


പ്രഭാസിനെ നായകനാക്കി " ആദി പുരുഷ് " രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഓം റൗട്ടാണ്. T. സീരിസും , റെട്രോ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


കൃതി സനോൻ ,സെയഫ് അലിഖാൻ , സണ്ണി സിംഗ് , ദേവദത്തനാഗേ, വത്സൽ ഷേത്ത് , സോണാൽ ചൗഹാൻ , തൃപ്തി തോരാദുൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം കാർത്തിക് പളനിയും, എഡിറ്റിംഗ് അപൂർവ്വ മോതിവാലെ , ആശിഷ് മത്രെ എന്നിവരും സംഗീതം അജയ് അതുലും നിർവ്വഹിക്കുന്നു. 2023 ജൂൺ 13ന് എസ്കേപ്പ് ഫ്രം ട്രിബേക്ക വിഭാഗത്തിലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രീമിയർ ചെയ്യും.



സലിം പി. ചാക്കോ. 


No comments:

Powered by Blogger.