പ്രശസ്ത തിരക്കഥാകൃത്ത് എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഏപ്രിൽ 15ന് എറണാകുളത്ത് .

 

 

ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഏപ്രിൽ 15 ശനിയാഴ്ച രാവിലെ 10.30ന്  എറണാകുളം നോർത്തിലുള്ള ടൗൺഹാളിൽ നടക്കും. 


രാജേന്ദ്രപ്രസാദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും എസ്. എൻ സ്വാമിയാണ് തന്നെയാണ് നിർവ്വഹിക്കുന്നത് . ത്രില്ലർ ചിത്രങ്ങളൊരുക്കി ജനപ്രീതി നേടിയെടുത്ത എസ്എൻ സ്വാമി 72-ാം വയസ്സിലാണ് പുതിയ ചിത്രം ഒരുക്കുന്നത് .മലയാള സിനിമയിൽ എക്കാലവും ഹിറ്റുകളിൽ ഇടംപിടിച്ച സേതുരാമയ്യർ , സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭം വൻ വിജയമാവട്ടെ .


സലിം പി. ചാക്കോ .

cpK desK.
No comments:

Powered by Blogger.