മികച്ച പ്രമേയവുമായി വെട്രിമാരൻ ചിത്രം " വിടുതലൈ : പാർട്ട് 1 " . സൂരിയുടെ അഭിനയം ശ്രദ്ധേയം.

 



Rating : 4 / 5.

സലിം പി. ചാക്കോ.

cpK desK.


വിജയ് സേതുപതി , സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  വെട്രിമാരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "വിടുതലൈ - പാർട്ട് 1" .ജയമോഹൻ രചിച്ച'തുണൈവൻ'എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

"അസുരന് " ശേഷം വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ്നൽകിയിരിക്കുന്നത്.  'വിടുതലൈ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഇതിൽ ഒന്നാംഭാഗമാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. 



പെരുമാൾ വാദ്ധ്യരായി വിജയ് സേതുപതിയും, കുമരേശൻ എന്ന 
പോലീസ് ഡ്രൈവറായും ,തമിഴരസി പാപ്പായായി ഭവാനിശ്രീയും, ഓപ്പറേഷൻ  ഗോസ്റ്റഡ് തലവൻ സുനിൽ മേനേനായി ഗൗതം വാസുദേവ് മേനേനും, ചീഫ് സെക്രട്ടറി എ. സുബ്രഹ്മണ്യനായി രാജീവ് മേനോനും , ഇ കമ്പനി മനേജരായി ചേതനും, 
പൊതുമരാമത്ത് മന്ത്രിയായി  ഇളവരസുവും , രാമസ്വാമി ചൗ ചൗ യായി മുന്നാർ രമേശും വേഷമിടുന്നു. ഇവരോടൊപ്പം ശരവണ സുബ്ബയ്യ , ബാലാജി ശക്തിവേലും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഇളയരാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജ് ഛായാഗ്രഹണവും,ആർ രാമർ എഡിറ്റിംഗും ,ആക്ഷൻ സംവിധാനവും പീറ്റർ ഹെയ്നും, കലാസംവിധാനം ജാക്കിയും നിർവ്വഹിക്കുന്നു. ശബരി, പ്രതീഷ് ശേഖർ എന്നിവരാണ് മലയാളത്തിലെ പി.ആർ.ഓമാർ .


ആർ.എസ്ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


മനോഹരമായ സീനിലൂടെയാണ് സിനിമയുടെ  തുടക്കം.മിനിറ്റുകളോളം നീണ്ടു നിൽക്കുന്നൊരു സിംഗിൾ ഷോട്ട്. ഒരു ട്രെയിൻ ആക്സിഡന്റാണ് കാണിക്കുന്നത്.അത്രയും  പെർഫെക്ഷനോടെയാണ് സ്ക്രീനിലാക്കിയിരിക്കുന്നത്. ബോംബ് സ്ഫോടനത്തിൽ പാളം തകർന്ന് താഴേക്ക് പതിച്ച ട്രെയിൻ വേർപ്പെട്ട ബോഗികൾ, അവയ്ക്കുള്ളിലും പുറത്തുമായി ജീവനോടെയും അല്ലാതെയും ചിതറിക്കിടക്കുന്ന മനുഷ്യർ.സിനിമയുടെ മേക്കിങ് ക്വാളിറ്റി വിളിച്ചോതുന്ന ഓപ്പണിങ്ങ് സീനുകളിൽ വേറിട്ട രീതി ശ്രദ്ധേയമായി.  


ആ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് 'മക്കൾ പടൈ' എന്ന നക്സൽ ഗ്രൂപ്പാണെന്ന് പോലിസ് ഉറപ്പിക്കുന്നു. ഇതിന് മുൻപും ആ സംഘം പ്രശ്നങ്ങളുണ്ടാക്കുകയും പോലീസുമായി സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കാടിനോട് ചേർന്നുള്ള ഗ്രാമത്തിലെ ചിലരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംഘത്തെ , ഏത് വിധേനേയും ഇല്ലാതാക്കാൻ പോലിസ് ശ്രമിക്കുന്നു. ഇത്തരമൊരു സംഘർഷഭരിതമായഅന്തരീക്ഷത്തിലേക്കാണ് പോലിസ് ഡ്രൈവർ ജോലിയിൽ പ്രവേശിക്കുന്ന കുമരേശൻഎത്തുന്നത്.ജോലിയിൽ കാണിച്ചആത്മാർത്ഥയുടെ പേരിൽ നേരിടേണ്ടിവരുന്നപ്രശ്നങ്ങളിലൂടെയും,ഗ്രാമവാസി പെൺകുട്ടിയുമായി ഉടലെടുക്കുന്നപ്രണയബന്ധത്തിലൂടെയും,അതിലെല്ലാം ഉപരിയായി പോലീസും നക്സൽ ഗ്രൂപ്പും തമ്മിലുള്ളസംഘട്ടനങ്ങളിലൂടെയും സിനിമയുടെ കഥ പുരോഗമിക്കുന്നു.  

ഒരു വെട്രിമാരൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം 'വിടുതലൈ' നൽകുന്നു. തനിക്ക് പറയേണ്ട രാഷ്ട്രീയം വ്യക്തമായും ശക്തമായും വെട്രിമാരൻ പറയുന്നു. സിസ്റ്റം ജനങ്ങൾക്കെതിരാവുമ്പോൾ സിസ്റ്റത്തിനെതിരെ നിലപാട് എടുക്കേണ്ടി വരുന്നവർ, അവരുടെ കാഴ്ചപ്പാടുകൾ, അവരോടുള്ള സർക്കാർ സമീപനം, പോലീസിനെ വച്ചുള്ള ഗുണ്ടായിസം, പോലീസ് ടോർച്ചറിംഗ് എന്നിവയും സിനിമയുടെ പ്രമേയം ചുണ്ടിക്കാണിക്കുന്നു. 


സീരിയസ് സബ്ജെക്റ്റ് കൈകാര്യം ചെയ്യുന്ന സിനിമകളിൽ പ്രണയം  കടന്ന് വരുന്നത് പലപ്പോഴും വെറുപ്പിക്കാറുണ്ട്. പക്ഷേ ഇവിടെ വളരെ ആസ്വാധ്യകരമായ രീതിയിലാണ്അവതരിപ്പിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.  

സൂരിയുടെ അഭിനയം മറ്റൊരു
ഹൈലറ്റാണ് . റിയലിസ്റ്റിക് അപ്രോച്ചിൽ ആദ്യാവസാനം ഒരേ പേസിലുള്ള ക്രൈം ഡ്രാമയാണ് ഈ സിനിമ.മികച്ചഅഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ ഈ സിനിമ  മികച്ച സിനിമയുടെ ഗണത്തിൽ  ഉണ്ടാവും .

" വിടുതലൈ : പാർട്ട് 2 "നായി കാത്തിരിക്കാം. 





No comments:

Powered by Blogger.