" ഉschool " വിഷുവിന് തിയേറ്ററുകളിലേക്ക്.
"കവി ഉദ്ദേശിച്ചത് "  എന്ന  ചിത്രത്തിനു ശേഷം ബോധി മൂവി വർക്സിൻ്റെ ബാനറിൽ പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഉസ്കൂൾ. പ്രസൂൺ പ്രഭാകർ ക്യാമറ ചെയ്ത ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ, സാമുവൽ അബി, ഹിമ ഷിൻജു എന്നിവരാണ്. വരികൾ വിനായക് ശശികുമാർ, മനു മഞ്ജിത്. പാടിയത് ഷഹബാസ് അമൻ, സിയ ഉൾഹഖ്, ഹിമ ഷിൻജു.എഡിറ്റിംങ്ങ് എൽ കട്ട്സ്, കലാസംവിധാനം അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ് സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ് പ്രിയനന്ദ, പ്രൊജക്റ്റ് ഡിസൈനർ ലിജു തോമസ്,റിലീസിംഗ് ഡിസൈനർ ഷൈബിൻ.ടി.


ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന് ഏപ്രിൽ 14 ന് വിഷുപടമായി ഉസ്കൂൾ തിയ്യേറ്ററുകളിലെത്തിക്കുന്നു.


പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയത്തിൻ്റെ കോമഡി പറയുന്ന ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം, ജിതിലാൽ തുടങ്ങി നൂറോളം ആർട്ടിസ്റ്റുകൾ അഭിനയിച്ചിരിക്കുന്നു.


ബീബു പറങ്ങേൻ, ജയകുമാർ തെക്കേകൊട്ടാരത്ത്, ബെൻസിൻ ഓമന, കെ.വി.പ്രകാശ്, പി.എം.തോമസ്കുട്ടി എന്നിവർ ചേർന്നാണ്  നിർമ്മാണം .

No comments:

Powered by Blogger.