" മെയ്ഡ് in കാരവാൻ " സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും.
അന്നു ആന്റണിയെ നായികയാക്കി സിനിമകഫെപ്രൊഡക്ഷൻസിന്റെയുംബാദുഷപ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ച് ജോമി കുര്യാക്കോസ് സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം  'മെയ്ഡ് in ക്യാരവാൻ' ഏപ്രിൽ പതിനാലിന് തിയേറ്ററുകളിൽ എത്തും. 


ഈ ചിത്രത്തിന്റെ ഓഫീഷ്യൽ  ടീസർ നാളെ ( മാർച്ച് പത്ത്) വൈകിട്ട് ആറിന് ജയറാം , സുരേഷ് ഗോപി , ടോവിനോ തോമസ് എന്നിവരുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജുകളിലുടെ റിലീസ് ചെയ്യും. 


വിനീത് ശ്രീനിവാസൻ പാടിയ " ഏതേതോ തീരങ്ങൾ ...." എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.  ബി.കെ ഹരിനാരായണൻ്റെവരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.


അന്നു ആൻ്റണി മൂന്നാമത്തെ ചിത്രമാണിത്. അന്നുവിൻ്റെ മൂന്ന് ചിത്രങ്ങളിലും വിനീതിൻ്റെ സാന്നിധ്യമുണ്ടന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ ചിത്രത്തിൽ നിർമ്മാതാവായിട്ടും രണ്ടാമത്തെ ചിത്രത്തിൻ്റെ സംവിധായകനുമാണ് വിനീത്. ചിത്രത്തിൽ പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 
സലിം പി. ചാക്കോ .
cpK desK .
  

No comments:

Powered by Blogger.