മേഴ്സിയായും, വേദയായും രജീഷ വിജയൻ നാളെ തിയേറ്ററുകളിൽ എത്തും .


 


മാർച്ച് മൂന്നിന് ( നാളെ) റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങളിൽ യുവതാരം രജീഷ വിജയൻ നായികയാവുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം " പകലും പാതിരാവും " എന്ന ചിത്രത്തിൽ " മേഴ്സി " എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുലം മൂവിസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ , ഗുരു സോമസുന്ദരം, മനോജ് കെ. യു. , തമിഴ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആർടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നവാ​ഗതനായ പ്ര​ഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന " Lovefully yours വേദ " എന്ന ചിത്രത്തിൽ  ടൈറ്റിൽ കഥാപാത്രമായ വേദ ( കവയത്രി ശ്രീവേദ) രജീഷ വിജയൻ അവതരിപ്പിക്കുന്നു. വെങ്കിടേഷ് , ഗൗതം വാസുദേവ് മേനോൻ , ശ്രീനാഥ് ഭാസി ,ശരത് അപ്പാനി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.


തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചരീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകമനസിൽ  ഇടം നേടി കൊണ്ടിരിക്കുന്ന രജീഷ വിജയന് വിജയാശംസകൾ. സലിം പി. ചാക്കോ .No comments:

Powered by Blogger.