ജിത്തു മാധവന്റെ പുതിയ ചിത്രം " ആവേശം " . ഫഹദ് ഫാസിൽ , നസ്രീയ നസീം പ്രധാന കഥാപാത്രങ്ങൾ.
രോമാഞ്ചത്തിന്റെ വൻ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ജിത്തു മാധവന്‍. ആവേശം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. 
ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് വിവരം. 


ബാംഗ്ലൂര്‍ ബേസ് ചെയ്തിട്ടുള്ള ക്യാമ്പസ് കഥയാകും ചിത്രം പറയുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നും ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുഷിന്‍ ശ്യാമാകും ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

No comments:

Powered by Blogger.