" ആളങ്കം " മൂവി റിവ്യൂ .




Rating : 2.5 / 5.

സലിം പി. ചാക്കോ .

cpK desK.


ജാഫർ ഇടുക്കി, ലുക്ക്മാൻ അവറാൻ, ഗോകുലൻ ,ശരണ്യ ആർ,സുധി കോപ്പ ,മൻരാജ്എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഷാനിഖാദർ തിരക്കഥ എഴുതി  സംവിധാനം ചെയ്ത ചിത്രമാണ് "ആളങ്കം".


24 മണിക്കൂറിനുള്ളിൽ  നടക്കുന്ന കുറെ ഭയാനകമായ സംഭവ വികാസങ്ങളിലൂടെ മുന്നേറുന്ന സിനിമയാണിത്. എല്ലാതരം കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമ. തുടക്കം മുതൽ ഒടുക്കം വരെ തീർത്തും അനാവശ്യം എന്ന് പറയാവുന്ന വയലൻസുകളുടെ ഘോഷയാത്രയാണ് ഈ സിനിമയിൽ പ്രേക്ഷകർ കാണേണ്ടി വരുന്നത്.


സിയാദ് ഇന്ത്യഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു.സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്.പ്രൊഡക്ഷൻകൺട്രോളർ-,മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്നരസിംഹസ്വാമി,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, സഹസംവിധാനം-പ്രദീപ് പ്രഭാകർ , ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, പ്രൊജക്ട് ഡിസൈനർ-അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ ,വാർത്ത പ്രചരണം:എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


ക്ലൈമാക്സ്‌ മനസ്സിൽ കണ്ട് അതിൽ നിന്ന് പുറകോട്ടുള്ള ഒരു സഞ്ചാരമാണ് പലപ്പോഴും ഈ സിനിമ. ഹിംസയിൽ നിന്ന് ആക്രമത്തിലേക്ക് നീങ്ങുബോൾ കഥയ്ക്കും കഥാപാത്രങ്ങൾക്കും തുടർച്ചയില്ലാതെ പോകുന്നു. മലയാള സിനിമയിൽ ടൈപ്പ് കാസ്റ്റിംഗ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് " ആളങ്കം " .




No comments:

Powered by Blogger.