ജയം രവിയുടെ " അഖിലൻ " മാസ് എന്റെർടെയ്നർ .
Rating : 3 / 5.

സലിം പി. ചാക്കോ .

cpK desKജയം രവിയെ നായകനാക്കി എൻ.കല്യാണകൃഷ്ണൻ സംവിധാനം ചെയ്ത ആക്ഷൻ  ചിത്രമാണ് " അഖിലൻ -  കിംഗ് ഓഫ് ദി ഇന്ത്യൻ ഓഷ്യൻ " .


ജയം രവി അച്ഛനും ( നന്ദ ) , മകനുമായും ( അഖിലൻ) ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. പ്രിയ ഭവാനി ശങ്കർ ഇൻസ്പെകടർ ഭവാനിയായും , അന്യാ രവിചന്ദ്രൻ നന്ദയുടെ ഭാര്യയായും , ചിരാഗ്ജാനിഇൻസ്പെകടർഎസ്.ഗോകുൽമേത്തയായും, ഹരീഷ് പേരടി പരന്തമനായും, ഹരീഷ് ഉത്തമൻ നല്ല്പെരുമാളായും , തരുൺ അറോറ കപൂറായും, മധു സുദൻറാവു ജനനാഥനായും, സായ് ധീന ദില്ലിയായും , ഐ.എസ് രാജേഷ് അരസുവായും വേഷമിടുന്നു. 


ചെന്നൈ തുറമുഖത്തെ ചരക്ക് കടൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘവും അതിന്റെ പിന്നിലെ അനധികൃത കച്ചവടങ്ങളും പ്രേക്ഷകരെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ക്രുരനായ ക്രെയിൻ ഓപ്പറേറായഅഖിലനെഅവതരിപ്പിക്കുന്നത് ജയം രവിയാണ്.കുപ്രസിദ്ധനായ കപൂറാണ് തുറമുഖ കരാർ നേടിയിരിക്കുന്നത്. കപൂറിനെ എങ്ങനെയെങ്കിലും കണ്ട് ഹരീഷ് ബരാദിയെ നാടുകടത്തി ഇന്ത്യൻ മഹാസമുദ്രത്തിലെ ഏക രാജാവായി മാറുകയാണ് അഖിലന്റെ ലക്ഷ്യം. 


ലോകത്തിന്റെ വിശപ്പ് പ്രശ്നങ്ങൾ പരിഹരിക്കാൻ ചാരിറ്റിക്ക് കപ്പലുകൾ ഉപയോഗിക്കാനുള്ള ഉദ്ദേശ്യം സിനിമയിൽ അടിവരയിടുന്ന രാഷ്ട്രീയ പശ്ചാത്തലമാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


വിവേകാനന്ദൻ സന്തോഷം ഛായാഗ്രഹണവും, എൻ.ഗണേഷ് കുമാർ എഡിറ്റിംഗും , സാം സി.എസ് സംഗീതവും, സി.കെ. അജയകുമാർ      ( പി.ആർ.ഓ ) തുടങ്ങിയവരാണ്  അണിയറ ശിൽപ്പികൾ. 


ജയംരവിയുടെ അഭിനയം വേറിട്ട് നിൽക്കുന്നു. ഒരു തുറമുഖം മുഴുവനായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. സാം സി.എസിന്റെ പശ്ചാത്തല സംഗീതം പ്രത്യേക പരാമർശം അർഹിക്കുന്നു. 


സക്രീൻ സീൻ മീഡിയാ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ സിദ്ധാർത്ഥ് രവിപതി, സെന്തിൽ കുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  കേരളത്തിൽ മുരളി സിൽവർ സ്ക്രീൻപിക്ചേഴ്സ് റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


No comments:

Powered by Blogger.