"കരുൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


 "കരുൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലിറ്റിൽ ഡാഫോഡിൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ രാമചന്ദ്രൻ നായർ നിർമ്മിച്ച് വി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത "കരുൺ" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.

വിരസമാകാത്ത സന്ദേശം ഉൾകൊള്ളുന്ന നന്മ പകരുന്ന സിനിമകൾ നാടിന്  ആവശ്യമാണെന്ന് " കരുൺ " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നിർവഹിച്ചു കൊണ്ട്  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.സഹ നിർമ്മാതാവ് കെ ടി മുരളീധരൻ ,ചിത്രത്തിൽ അഭിനയിച്ച മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം, യു.വി ദിനേശ് മണി , പ്രൊഡക്ഷൻ കൺട്രോളർ ടി പി സി വളയന്നൂർ എന്നിവർ സംസാരിച്ചു.


മേജർ രവി,കോഴിക്കോട്നാരായണൻ നായർ,കുട്ടിയേടത്തിവിലാസിനി,പ്രകാശ് പയ്യാനക്കൽ,രമ്യകൃഷ്ണൻ,അൻജു കൃഷ്ണ,അബിൻ, ദേവിക,ശ്രീലക്ഷ്മി, ഗൗരി,ആദ്യ രജിത്ത്  എന്നിവരാണ് "കരുൺ" എന്ന ചിത്രത്തിലെ പ്രധാനഅഭിനേതാക്കൾ.


ഛായാഗ്രഹണം- അനുരാജ് വള്ളിക്കുന്ന്, ഗാന രചന-ഷാബി പനങ്ങാട് ,സംഗീതം- സാജൻ കെ റാം, ആലാപനം- കീത്തന,അഭിജിത്ത് കൊല്ലം,ചെങ്ങന്നൂർ ശ്രീകുമാർ, 


മെയ് ആദ്യ വാരം "കരുൺ" തിയേറ്ററിൽ എത്തും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.