"മൂർഖൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി."മൂർഖൻ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


നവഗ്രഹാ സിനി ആർട്സിൻ്റെ ബാനറിൽ കെ എൻ ബൈജു കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന" മൂർഖൻ " എന്ന ചിത്രത്തിന്റെ കൗതുകവും രസകരവുമായ രീതിയിലുള്ള ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ, പ്രശസ്ത ചലച്ചിത്ര താരം റിയാസ് ഖാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.കർണ്ണാടകതമിഴ്നാട്അതിർത്തികളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ മുൻനിർത്തി സസ്പെൻസ് ത്രില്ലർ രൂപത്തിൽ ഹൈവേക്കും, ട്രക്കിനും, സൗണ്ട് എഫക്ടിനും പ്രാധാന്യം നല്കി മലയാളം തമിഴ് ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നായകനായികെ എൻ ബൈജു അഭിനയിക്കുന്നു. റിയാസ് ഖാൻ,തമിഴ് നടന്മാരായ സമ്പത്ത് രാമൻ , ശരവണൻ, വിജയരാജ്, കന്നട നടൻ ടെന്നീസ് കൃഷ്ണ,ജയൻ ചേർത്തല, നാരായണൻകുട്ടി, എം ജെ ജേക്കബ്മാമ്പറ,കേശവദേവ്,അബാബീൽ റാഫി കൂടാതെ വില്ലൻ വേഷത്തിൽ മൂന്ന് ചൈനീസ് നടന്മാരും "മൂർഖ"നിൽ അഭിനയിക്കുന്നു. പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം നായികയാവുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എം ജെ ജേക്കബ് മാമ്പറ, ഛായഗ്രഹണം- രാജാറാവു,ആർട്ട്-പി സുബ്രമണ്യൻ, മേക്കപ്പ്- കെ ആർ കതിർവേൽ,കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, സ്റ്റിൽസ്- പ്രശാന്ത്,എഡിറ്റിംഗ്-കെ എൻ ബി, കോ ഡയറക്ടർ-എ പി ജയരാജ്, അസോസിയേറ്റ് ഡയറക്ടർ- സൂര്യപ്രകാശ്, അസിസ്റ്റൻ്റ് ഡയറക്ടർ- സി ജെ മാത്യൂസ്, ശങ്കരത്തിൽ, സെയ്തലവി മണ്ണാർക്കാട്,സംഘട്ടനം- മിരട്ടൽ ശെൽവ, പ്രൊഡക്ഷൻ കൺട്രോളർ-ആർ നാഗരാജ്,ക്യാമറ യൂണിറ്റ്-ശ്രീ യൂണിറ്റ് ചെന്നൈ,കളറിംഗ്- വിനായകം, ലൊക്കേഷൻ മാനേജർ- ശരവണൻ ചൊക്കം പെട്ടി, ഡിസൈൻ- മനോജ്,വിതരണം- നവഗ്രഹാസിനി ആർട്സ്.


മധുര, ബാംഗ്ലൂർ, കുറ്റാലം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുംപി ആർ ഒ-എ എസ്സ് ദിനേശ്.

No comments:

Powered by Blogger.