തമിഴ് നടൻ ശിവകാർത്തികേയന്റെ അന്തരിച്ച പിതാവ് ജി ദോസിന്റെ കഥയാണ് ജയിലറിൽ പറയുന്നത്

രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രം ആണ് ‘ജയിലർ’. വലിയ താര നിര തന്നെയാണ് സിനിമയിൽ എത്തുന്നത്, മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ പോലും ഒരു കാമിയോ വേഷത്തിൽ എത്തുന്നുണ്ട് എന്നുള്ള വാർത്തകൾ പോലും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള അടുത്ത വാർത്തയാണ് ജയിലറെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.


തമിഴ് നടൻ ശിവകാർത്തികേയന്റെ അന്തരിച്ച പിതാവ് ജി ദോസിന്റെ കഥയാണ് ജയിലറിൽ പറയുന്നത്


ശിവകാർത്തികേയന്റെ അച്ഛൻ ഒരു ജയിലർ ആയിരുന്നു, അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച സംഭവവികാസങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ഈ സിനിമ നിര്മിച്ചതെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നു. നടന്റെ അച്ഛൻ ജയിലർ ആയിരുന്നെങ്കിലും അദ്ദേഹം വലിയ ദയ യുള്ള മനുഷ്യൻ കൂടിയായിരുന്നു. കുറ്റവാളികളോടെ അനുകമ്പ കാണിച്ചിരുന്നു, അവരെ പഴയ ജീവിതത്തിലേക്ക് കൊണ്ട് പോകാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

No comments:

Powered by Blogger.