" അന്വേഷിപ്പിൻ കണ്ടെത്തും " കോട്ടയത്ത് ചിത്രീകരണം തുടങ്ങി.




 " അന്വേഷിപ്പിൻ കണ്ടെത്തും " കോട്ടയത്ത് ചിത്രീകരണം തുടങ്ങി. 


"കാപ്പ"യുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന "അന്വേഷിപ്പിൻ കണ്ടെത്തും " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.


കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ ഇന്ന്  നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനുതുടക്കമായി.ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്തചടങ്ങിൽകെ.വി.കുര്യാക്കോസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭംകുറിച്ചത്.പ്രശസ്ത സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി.സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ്നായർ, സന്തോഷ് വർമ്മ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  


ടോവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകൻ. "അജയന്റെ രണ്ടാം മോഷണം " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.ഈ ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ.ആനന്ദ്എന്നകഥാപാത്രത്തിന്റെ ലുക്കിൽ ടൊവിനോ എത്തിയത് ഏറെ കൗതുകമായി.


എഴുപതോളം അഭിനേതാക്കളെ അണിനിരത്തി എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണവും അതിനുള്ള സന്നാഹങ്ങളോടെയുംഇരുപത്തിയഞ്ചു കോടിയോളം മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.സർവ്വീസ്സിൽപുതുതായിചുമതലയേൽക്കുന്നഎസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെകഥാവികസനം.യുവത്വത്തിന്റെ പ്രസരിപ്പും, ചടുലതയും, തുടക്കക്കാരന്റെ തിമിർപ്പുമുള്ള എസ്.ഐ. ആനന്ദിന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കി ഒരു ക്ലീൻ എന്റെർടൈനറായിട്ടാണ് ഈ ചിത്രത്തെ ഡാർവിൻ കുര്യാക്കോസ് അവതരിപ്പിക്കുന്നത്.


സംഘർഷങ്ങളും, സംഘട്ടനങ്ങളും, ഹൃദയസ്പർശിയായമുഹൂർത്തങ്ങളുമൊക്കെഈചിത്രത്തെപ്രേഷകരുമായി ഏറെബന്ധപ്പെടുത്തുന്നു.പൂർണ്ണമായും തില്ലർ  ഇൻസ്റ്റിഗേറ്റീവ് ജോണറിലാണ് ഈചിത്രത്തിന്റെകഥാപുരോഗതി.അന്വേഷകരുടെ കഥയല്ല , അന്വേഷണങ്ങളുടെകഥയാണ് എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.


സിദിഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് തുടങ്ങിയവർ ഇതിലെ പ്രധാന താരങ്ങളാണ്.രണ്ടു നായികമാർ പുതുമുഖങ്ങളാണ്.




 " ജിനു വി.ഏബ്രഹാമിന്റെ " തിരക്കഥ. കടുവയുടെ വൻവിജയത്തിന്ശേഷം  ജിനു വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.തമിഴ് മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.



സന്തോഷ് വർമ്മയുടേതാണ് വരികൾ.ഗൗതം ശങ്കർ (തങ്കം ഫെയിം) ചായാഗ്രഹണംനിർവ്വഹിക്കുന്നു.എഡിറ്റിംഗ്  സൈജു ശീധർ ,കലാ സംവിധാനം  ദിലീപ് നാഥ് ,മേക്കപ്പ്  സജി കാട്ടാക്കട,കോസ്റ്റ്യും  ഡിസൈൻ  സമീറ സനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  അനീവ് സുകുമാരൻ ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്പിയൂർ,പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ് ( പി.ആർ.ഒ) .



സലിം പി. ചാക്കോ .

No comments:

Powered by Blogger.