ആർ എസ് വിമൽ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.




ആർ എസ് വിമൽ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.


https://youtu.be/-w6KLxQuH1c



സംവിധായകൻ വിനയൻ നടൻ ടോവിനോ തോമസ്  സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽമീഡിയപേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ആമി ഫിലിംസിന്റെ ബാനറിൽ ആർഎസ് വിമലിനൊപ്പം   സലാം താനിക്കാട്ട് നേഹ (ആമി ) എന്നിവരും കൂടെ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാകുന്നു. നവാഗതനായ ബിച്ചാൾ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഹിൻ സിദ്ദീഖ്  സിദ്ദീഖ്


ആർ എസ് വിമൽ അശ്വിൻ കുമാർ  ബാലാജി ശർമ്മ നേഹ  (ആമി ) തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കെ പിപ്രകാശ് അലക്സ് എന്നിവർ ചേർന്ന്  സംഗീതം ഒരുക്കുന്നതോടപ്പം  കെ പി ചിത്രത്തിന് പശ്ചാത്തലസംഗീതവുംനിർവഹിക്കുന്നു. വിഷ്ണുപ്രസാദ് ആണ് ചിത്രത്തിന്റെ ക്യാമറ  ബസന്ത് പെരിങ്ങോട് ആർട്ടും കുമാർ എടപ്പാൾ കോസ്റ്റ്യൂമും   വിപിൻ ഓമശ്ശേരി മേക്കപ്പും അഷറഫ് ഗുരുക്കൾ സ്റ്റണ്ടും നിർവഹിക്കുന്നു. 


1970- 75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളും, പ്രണയവുംപകയുംമത്സരവുമെല്ലാമാണ്സിനിമയുടെപശ്ചാത്തലം.പീരിയോഡിക്കൽ ചിത്രമായ എന്ന് നിന്റെ മൊയ്‌ദീൻ രചനയും സംവിധാനവും നിർവഹിച്ച ആർ എസ് വിമൽ തന്നെയാണ് ശശിയും ശകുന്തളയും എന്ന പീരിയോഡിക്കൽ ചിത്രത്തിന്റെയും രചന.


വാഴൂർ ജോസ്.

No comments:

Powered by Blogger.