ശങ്കർ രാമക്യഷ്ണന്റെ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നാളെ .പ്രിയമുള്ളവരേ,


മാജിക്ടെയിൽ വർക്ക്സ്ന്റെ ബാനറിൽ വിനോദ് മേനോനും, ജിമ്മി ജേക്കബും ഞാനും ചേർന്ന് നിർമ്മിക്കുന്ന പുതിയ ഫീച്ചർഫിലിം അതിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻറെ അന്തിമഘട്ടത്തിലേക്ക് എത്തിയത് ഈ സിനിമയിൽ ഒരു കുടുംബം പോലെ പ്രവർത്തിച്ചു വരുന്ന മുഴുവൻ അണിയറപ്രവർത്തകരുടേയും,നടീനടന്മാരുടെയുംസർവസമർപ്പണത്തിന്റേയും,ക്ഷമയുടേയും,നിങ്ങളോരോരുത്തരുടേയും പ്രതീക്ഷയുടേയും പ്രാർത്ഥനയുടേയും ഫലമായിട്ടാണ്. 


കോവിഡ് ഒന്നാം ഘട്ടവും രണ്ടാം ഫേസും അതിജീവിച്ച പ്രീ  പ്രൊഡക്ഷൻ, ജനങ്ങളും ദൈവവും കൂടെ നിന്ന ഷൂട്ടിംഗിന്റെ 28 ദിനരാത്രങ്ങൾ, പാച്ച് ഷൂട്ട് /ആക്ഷൻ ഷെഡ്യൂൾ ന്റെ 5 ദിവസങ്ങൾ- അങ്ങനെ 33 ദിവസമാണ് ഞങ്ങളുടെ മണ്ണടുപ്പുകളിൽ ഈ സിനിമ ജീവൻ കൊണ്ടത്. 


നാളെ ഈ ചിത്രത്തിൽ ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി ചേച്ചി, ഭാവന, ഹണിറോസ്, മാലാ പാർവ്വതി, അനുമോൾ എന്നിവർക്കൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന നിയതി - ഈ ചിത്രത്തിലെ പ്രധാന നടന്മാരായ ഇന്ദ്രൻസ്ചേട്ടൻ, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജുചേട്ടൻ, അശ്വിൻ ഗോപിനാഥ്, അശ്വത്ഥ് ലാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, അംബി നീനാസം എന്നിവർക്കൊപ്പം ഒരു ഡെഡിക്കേറ്റഡ് ക്രൂ മെമ്പേഴ്സിന്റെ കൂട്ടായ്മയും ചേർന്ന് ഈ ചലച്ചിത്രത്തിന്റെ റ്റൈറ്റിൽ, സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കുന്നു. ഈ റ്റൈറ്റിൽ റിലീസിന് ഗുരുക്കന്മാരുടേയും, സ്നേഹിതരുടേയും, നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹത്തിനായ്' പ്രാർത്ഥനാപൂർവ്വം.. 


ശങ്കർ രാമകൃഷ്ണൻ. 


 #shankerramakrishnan #bhavana #oorvashi #honeyrose #indrans #gurusomasundaram #ashwingopinath #krishnanbalakrishnan #aswathlal #maniyanpillairaju #anumol #niyathikadambi  #magictailworksproductions

No comments:

Powered by Blogger.