" പൊറാട്ട് നാടകം " ചിത്രീകരണം തുടങ്ങി.


 " പൊറാട്ട് നാടകം " ചിത്രീകരണം തുടങ്ങി.


പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവെഴ്സും ചേർന്ന് നിർമിക്കുന്ന  "പൊറാട്ട് നാടകം "ഏന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭിച്ചു




വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ്ഈചിത്രംനിർമ്മിക്കുന്നതചലച്ചിത്ര പ്രവർത്തകർ ,അണിയറ പ്രവർത്തകർ.ബന്ധുമിത്രാദികൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് തുടക്കമിട്ടത്.നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ജാനകി , കാഞ്ഞങ്ങാട് നഗരസഭാ ചെയർപെഴ്സൺ ശീമതി സുജാത , അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

 

സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന നൗഷാദ് സഫ്രോണാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഉത്തര മലബാറിലെ പ്രചുര പ്രചാരം നേടിയ ചിലാ കലാരൂപങ്ങളുടെപശ്ചാത്തലങ്ങളിലൂടയാണ് ഈ ചിത്രത്തിന്റെ അവതരണം.


കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടണിയ കലാരൂപങ്ങളാണ്പ്രധാന പശ്ചാത്തലമായിവരുന്നത്.ഗോപാലപുര എന്ന ഗ്രാമത്തിൽ ഇരുപത്തിയൊന്നു ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.



സൈജു ക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നാട്ടിലെ ഒരു  ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു ക്കുറുപ്പ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാഹുൽ മാധവ്, ധർമ്മജൻ ബൊൾഗാട്ടി , സുനിൽ സുഖദ, നിർമ്മൽ പാലാഴി, ബാബു അന്നൂർ, ഷുക്കൂർ (ന്നാ താൻ കേസ് കൊട് ഫെയിം ) അനിൽ ബേബി, ചിത്രാ ഷേണായ്,ഐശ്വര്യമിഥൻകോറോത്ത്ജിജിന , ചിത്രാ നായർ , ഗീതി സംഗീത എന്നിവരും പ്രധാന താരങ്ങളാണ്



സുനീഷ് വാരനാടിന്റേതാണ് തിരക്കഥ.മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.രാഹുൽ രാജിന്റേതാണ് സംഗീതം.നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗുംനിർവഹിക്കുന്നു.കലാസംവിധാനം - സുജിത് രാഘവൻ.മേക്കപ്പ് - ലിബിൻ മോഹൻ ,കോസ്റ്റ്യും - ഡിസൈൻ - സൂര്യാ രവീന്ദ്രൻ ,ചീഫ് എസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ മാത്യൂസ് പൊന്നാട്ട്. സഹ സംവിധാനം - കെ.ജി.രാജേഷ് കുമാർ, ലെയ്സൺ ഓഫീസർഖുബൈബ്കൂരിയാട്.പ്രൊഡക്ഷൻ -മാനേജേഴ്സ് - ലിബു ജോൺ , മനോജ്കുമാർ,പ്രൊഡക്ഷൻഎക്സിക്കുട്ടീവ് ആന്റെണി കുട്ടമ്പുഴ ,പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .


കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.


വാഴൂർ ജോസ്.

ഫോട്ടോ - രാംദാസ് മാത്തൂർ.


.

No comments:

Powered by Blogger.