സേവിങ് പ്രൈവറ്റ് റയാൻ താരം ടോം സൈസ്‌മോർ ( 61 ) അന്തരിച്ചു
പ്രശസ്ത അമേരിക്കൻ നടൻ ടോം സൈസ്മോർ (61) അന്തരിച്ചു.സേവിങ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗൺ തുടങ്ങിയ ചിത്രങ്ങളുലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ മരണവാർത്ത വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു സൈസ്മോറിന്റേത്.


കഴിഞ്ഞ മാസം തലച്ചോറിലെ അസുഖത്തേത്തുടർന്ന് സൈസ്മോറിനെ ലോസ് ആഞ്ജലിസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിക്കട്ടതു മുതൽ അബോധാവസ്ഥയിലായിരുന്നു നടൻ.ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ നാച്ചുറൽ ബോൺ കില്ലേഴ്സ് എന്ന ചിത്രത്തിലെ ക്രൂരനായ ഡിറ്റക്ടീവിന്റെ വേഷം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വൂഡി ഹാറിൾസണും ജൂലിയറ്റ് ലൂയിസുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഹീറ്റ് എന്ന ചിത്രത്തിൽ അൽ പച്ചിനോയ്ക്കും റോബർട്ട് ഡി നീറോയ്ക്കുമൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ അദ്ദേഹമെത്തി. 1998-ൽ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ടോം ഹാങ്ക്സ് ചിത്രം സേവിങ് പ്രൈവറ്റ് റയാനിലെ വേഷം അദ്ദേഹത്തിന് ഏറെ കയ്യടികൾ നേടിക്കൊടുത്തു.


No comments:

Powered by Blogger.