ആയിരം കോടി തികച്ച് ഷാരൂഖ്ഖാൻ ചിത്രം " PATHAAN " .


 




ഷാരൂഖ് ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രം 'പഠാൻ' റെക്കോഡുകൾ തകർത്ത് മുന്നേറുന്നു. 1000 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടി കഴിഞ്ഞു. നാലരകോടിയോളം വരുമാനമാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധിദിനങ്ങളിളെ തിരക്കു പരിഗണിച്ച് സ്ക്രീനുകളുടെ എണ്ണവും കൂട്ടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പി ക്കുന്നത്.



പ്രശാന്ത് നീലിന്റെ കെ.ജി.എ് ചാപ്റ്റർ 2, രാജമൗലിയുടെ ആർ.ആർ.ആർ, ബാഹുബലി 2; ദ കൺക്ലൂഷൻ, നിതേഷ് തിവാരിയുടെ ദംഗൽ എന്നിവയാണ് പഠാന് ഒപ്പമുള്ള ചിത്രങ്ങൾ. 


ഒട്ടേറെ എതിർപ്പുകളും ബഹിഷ്കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ ജോൺ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങൾ. സൽമാൻ ഖാൻ അതിഥി താരമായി അഭിനയിച്ചു. ഇന്ത്യയിൽ ആദ്യദിനം 57 കോടിയോളമാണ് പഠാൻ നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യയിൽനിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയർന്ന ആദ്യദിന കളക്ഷനാണിത്. 




ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻകൂടിയാണ് പഠാൻ സ്വന്തമാക്കിയത്. 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാൻ പിന്നിലാക്കിയത്.


പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കി. 100 കോടി രൂപയ്ക്ക് ഒടിടിയിൽ വിറ്റുവെന്നാണ് റിപ്പോർട്ടുകൾ. 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ഏപ്രിൽ മാസത്തിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും.


ദീപികയും ഷാരൂഖും പ്രത്യക്ഷപ്പെടുന്ന ബേഷരം രംഗ് എന്ന ഗാനരംഗം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിവാദംആരംഭിക്കുന്നത്.ഗാനരംഗത്തിൽ ദീപിക ധരിച്ചിരിക്കുന്ന ഓറഞ്ച് ബിക്കിനിയെ ചൊല്ലിയായിരുന്നു തർക്കം. ചിത്രത്തിൽ സെൻസർ ബോർഡ് ഏതാനും മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏറ്റവും വിവാദമായ ദീപികയുടെ കാവി ബിക്കിനി സിനിമയിൽ ഉണ്ടായിരുന്നു. 



No comments:

Powered by Blogger.