പ്രിയ അരുൺരാജിന് പറയാനുള്ളത്.
പ്രിയ സുഹൃത്തുക്കളെ.....
ഏറെ വിഷമത്തോടെ,
ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്
ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് 💪
ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല,
എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല.
പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത് .
ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്..
കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി...
അരുൺ രാജ് .
( fb യിൽ പോസ്റ്റ് ചെയ്തത് )
No comments: