പ്രണയം ഒരിക്കലും മരിക്കില്ല , ഹൃദയം ഉള്ളടത്തോളം കാലം പ്രണയം തുടരും ....
Rating : 3.75/ 5.
സലിം പി. ചാക്കോ
cpK desK.ബാല്യകാലപ്രണയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന സിനിമയാണ്  " ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ! " . ഷറഫുദീൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനംചെയ്ത"ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് !"തിയേറ്ററുകളിൽ എത്തി. ആറ് വർഷത്തിന് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ജിനു എബ്രഹാം രചനയും സംവിധാനവും നിർവ്വഹിച്ച ആദം ജോൺ ( 2017 ) ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രം .


അനാർക്കലി നാസർ , അശോകൻ, ഷെബിൻ ബെൻസൺ , സാനിയ റാഫി ,അനിൽ ആന്റോ , മെറിൻ , സാദിഖ്  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ബോണ്‍ഹോമിഎന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന്  രാജേഷ് കൃഷ്ണ , റെനീഷ്    അബ്ദുള്‍ഖാദര്‍ എന്നിവരാണ് ഈ  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവർ എക്സിക്യൂട്ടിവ്പ്രൊഡ്യൂസറൻമാരു മാണ് . മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


നിഷാന്ത് രാംടെകെ, പോൾ മാത്യൂസ് , ജോക്കർ ബ്ലൂസ് സംഗീതവും, വിനായക് ശശികുമാറാണ് ഗാനരചനയും നിർവ്വഹിക്കുന്നു." കൂടെ നിൻ കൂടെ .... എന്ന ഗാനം ഹിറ്റ് പാർട്ടിൽ ഇടം നേടിയിരുന്നു .അരുണ്‍ റഷ്ദി ഛായാഗ്രഹണവും , ബിജിബാൽ പശ്ചാത്തലസംഗീതംഒരുക്കുന്നു.ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കോസ്റ്റ്യൂം: മെല്‍വി ജെ,മേക്കപ്പ്അമല്‍ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോഡിനേറ്റര്‍ ഷനീം സഈദ്, ചീഫ് അസോസിയേറ്റ് ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍ ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വളയംകുളം, സ്റ്റില്‍സ് രോഹിത് കെ സുരേഷ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.


പഴയ സ്കൂൾ കാലങ്ങളിലേക്കും നമ്മളെല്ലാവരും നമ്മുടെ ആത്മ ഇണയെ കണ്ടെത്തുകയും പിന്നീട് ഒരു ഘട്ടത്തിൽ വേർപിരിയുകയും ചെയ്ത സമയങ്ങളിലേക്കും സിനിമ നമ്മളെ തിരികെകൊണ്ടുവരുന്നു.സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങൾ കാരണം ആഗ്രഹിച്ചത് നേടിയെടുക്കാൻകഴിയാതെപോയവരുടെയുംസ്വന്തംധൈര്യമില്ലായായ്മയുടെയും കഥ കൂടിയാണ് ഈ സിനിമ .


വിൻറ്റേജ് കാർ ഡീലറായ ജിമ്മി അബ്ദുൾ ഖാദർ ( ഷറഫുദീൻ) അത്തരത്തിലുള്ള ഒരു കാർ റോഡിൽ കാണുകയും ഉടമയെ കാണാൻ കാറിനെ പിന്തുടരുന്നു. വർഷങ്ങളായി താൻ കാണാതിരുന്ന ബാല്യകാല പ്രണയിനി നിത്യ മുരളിധരനാണ് ( ഭാവന) അത് എന്ന് മനസിലായി. ഇരുവരുടെയും ജീവിതത്തിലെ നിർണ്ണായക കാര്യങ്ങളാണ് തുടർന്ന് നടക്കുന്നത്. ഈ ആകസ്മികമായ കൂടിക്കാഴ്ച അവരുടെ ജീവിതത്തിലെ എല്ലാസമവാക്യങ്ങളെയും മാറ്റി മറിക്കുന്നു. 


ജിമ്മിയുടെ ഇളയ സഹോദരി മറിയം അബ്ദുൾ ഖാദർ ( സാനിയ റാഫി )എന്ന പത്ത് വയസ്കാരിയാണ് സിനിമയുടെ ഹൈലൈറ്റ്‌ . ഭാവന നിത്യ മുരളിധരൻ എന്ന കഥാപാത്രത്തിന്റെ പോരാട്ടങ്ങളുംഅവളുടെബോദ്ധ്യങ്ങളുടെ ശക്തിയും ബോദ്ധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഷറഫുദീൻ ജിമ്മിയിലൂടെ തന്റെ കഥാപാത്രത്തെയും ഭദ്രമാക്കി. ജിമ്മിയുടെ പിതാവ് അബ്ദുൾ ഖാദർ അശോകന്റെ കൈകളിൽ ഭദ്രം. ഒരു ഫീൽഗുഡ് പ്രണയത്തിനൊപ്പം ഒരു സഹോദരനും കുഞ്ഞനുജത്തിയും തമ്മിലുള്ള ഊഷ്മള ബന്ധം കൂടിയാണ് ഈ സിനിമ .വിവാഹിതയാകാതെ സ്വന്തം കാലിൽ നിൽക്കാനും തല ഉയർത്തി ജീവിക്കാനും സ്ത്രികൾക്ക് കഴിയില്ലേയെന്നും ഒരിക്കൽ വിവാഹ മോചിതയായെന്നു കരുതി മറ്റൊരു പുരുഷനെ ഇഷ്ടപെടാൻ പാടില്ലേ എന്ന ചോദ്യവും ഈ സിനിമ ഉയർത്തുന്നു. 


 " ഒരിക്കൽ സ്നേഹിച്ചവർ വേർപിരിഞ്ഞാലും വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ പ്രത്യേക ഒരനുഭൂതി ഉണ്ടാവും " 
No comments:

Powered by Blogger.