മൂന്നു സംവിധായകർ ഒന്നിക്കുന്ന "നിഗൂഢം "ആരംഭിച്ചു.


 മൂന്നു സംവിധായകർ ഒന്നിക്കുന്ന "നിഗൂഢം "ആരംഭിച്ചു.


മൂന്നു സംവിധായകർ ഒത്തുചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഗൂഢം.ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു..




നവാഗതരായഅജേഷ് ആന്റെണി, അനീഷ്. ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്





ജി. ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ് കെ. യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയിൽ കീഴിലെ ഒരിടത്തരം വീട്ടിൽ ഫെബ്രുവരി ഇരുപത്തിനാല വെള്ളിയാഴ്ച്ച പ്രശസ്ത നടൻ ഇരൻസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, ബേബി സ്വര അരുൺ, എന്നിവർ ആദ്യ രംഗത്തിൽ അഭിനയിച്ചു.പ്രത്യേക ലഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കർ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുടേയും ചലച്ചിത്രാവിഷ്ക്കാരണമാണീ ച്ചിത്രം.


അനൂപ് മേനോൻ, ഗൗതമി നായർ , റോസ്‌ലിൻ ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി, എന്നിവരും പ്രധാന താരങ്ങളാണ്.ഗാനങ്ങൾ - കൃഷ്ണചന്ദ്രൻ. സംഗീതം - റോണി റാഫേൽ .പ്രദീപ് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - സോബിൻ സോമൻ .മേക്കപ്പ് - സന്തോഷ് വെൺ പകൽ. കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ശങ്കർ.എസ്.കെ.ഫിനാൻസ് കൺട്രോളർ - സന്തോഷ് വെൺ പകൽ.പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ് .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹരി കാട്ടാക്കട .പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ.



തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - അജി മസ്ക്കറ്റ്.







.

No comments:

Powered by Blogger.