പകലും പാതിരാവും ട്രെയിലർ പുറത്തിറങ്ങി.


പകലും പാതിരാവും ട്രെയിലർ പുറത്തിറങ്ങി.


ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും' എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും ഫെബ്രുവരി ഇരുപത്തിയഞ്ച് ശനിയാഴ്ച്ച കൊച്ചിയിലെ സെൻട്രൽ മാളിൽ നടന്ന ചടങ്ങിലൂടെ നടന്നു. ചലച്ചിത്ര പ്രവർത്തകർ, ഈ ചിത്രത്തിന്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരുമൊക്കെ ചടങ്ങിൽ വച്ചാണ് രണ്ടു ചടങ്ങും നടന്നത്.പ്രശസ്ത സംവിധായകൻ ജോഷി മുഖ്യാതിഥിയായിരുന്ന മടങ്ങിൽ എം.പത്മകുമാർ, ഷാഫി, റോജിൻ . ജോണി ആന്റെണി ഗുരു സോമസുന്ദരം, ജയ് തമിഴ് ബീം, കെ.യു. മനോജ്, സ്റ്റീഫൻ ദേവസ്സി, പ്രിയങ്ക, നെൽസൺ ഐപ്പ്, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്.
കുഞ്ചാക്കോ ബോബൻഒരു വൈൽഡ് ഫോട്ടോഗ്രാഫർഎന്നുപരിചയപ്പെടുത്തിക്കൊണ്ടാണ് ട്രയിലറിന്റെ തുടക്കം.ജിജ്ഞാസ പരത്തുന്ന നിരവധി രംഗങ്ങളുടെ കട്ടിംഗും തൊട്ടു പുറമേയുണ്ട്.ദുരൂഹതകൾ ഏറെ ഒളിപിക്കുന്ന ഒരു ത്രില്ലർ ചിത്രമാണന്ന് വെളിവാക്കുന്നതാണ് ഇതിന്റെ ട്രയിലർ എന്നു നിസ്സംശയം പറയാം.ഏറെ കൗതുകം പകരുന്നതാണ് ഈ ട്രെയിലർ.
കുഞ്ചാക്കോ ബോബൻ,രെജീഷാ വിജയൻ, ഗുരു സോമസുന്ദരം, കെ.യു. മനോജ്, സീത, ഗോകുലം ഗോപാലൻ, വഞ്ചിയൂർ പ്രവീൺ, ജയ്സ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.തിരക്കഥ - നിഷാദ് കോയ ,ഗാനങ്ങൾ - സുജേഷ് ഹരി,ഷിബു പുലർക്കാഴ്ച,സംഗീതം - സ്റ്റീഫൻ ദേവസ്സി.പശ്ചാത്തല സംഗീതം - സാം സി.എസ്.ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്.എഡിറ്റിംഗ് - റിയാസ് ബദർകലാസംവിധാനം - ജോസഫ് നെല്ലിക്കൽ.പ്രൊജക്റ്റ് ഡിസൈനർ - എൻ.എം.ബാദുഷ,പ്രൊഡക്ഷൻ കൺട്രോളർ - സുരേഷ് മിത്രക്കരി.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ - വി.സി. പ്രവീൺ,മാർച്ച് മൂന്നിന് ഈ ചിത്രംഗോകുലംമൂവീസ്പ്രദർശനത്തിനെത്തിക്കുക്കുന്നു.


വാഴൂർ ജോസ്.No comments:

Powered by Blogger.