ക്രിസ്റ്റഫർ അണ്ണൻ നന്ദകുമാർ ഇനി പോലീസ് .






ക്രിസ്റ്റഫർ അണ്ണൻ നന്ദകുമാർ ഇനി

പോലീസ് .


ക്രിസ്റ്റഫർ എന്ന സിനിമക്ക് റിവ്യൂ പറഞ്ഞോടെ വിവാദത്തിൽ അകപ്പെട്ട് ക്രിസ്റ്റഫർ അണ്ണൻ എന്ന വിളി പേര് ലഭിച്ച നന്ദകുമാർ ഒരു പോലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് "റോഷന്റെ ആദ്യ പെണ്ണ് കാണൽ".



നന്ദകുമാർ കണ്ട ഒരു വാർത്തയുടെ നിജ സ്ഥിതി തേടിയുള്ള അന്വേഷണമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഒരു കുട്ടിയെ കാണാതെ ആവുകയും മൂന്നാം ദിവസം കഴിഞ്ഞു കുട്ടിയുടെ മൃതദേഹം കിട്ടിയെങ്കിലും അതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം ഇന്നും വ്യക്തമാകാതെ  നിൽക്കുന്ന അവസ്ഥയിൽ നന്ദകുമാർ എന്ന രചയിതാവിന്റെ മനസ്സിലുണ്ടായ തോന്നലാണ് ഈ സിനിമയിയുടെ ഇതിവൃത്തം.




പ്രൊമോഷന്റെ ഭാഗമായി കൂവുന്നവർക്കുകൂവാം.കളിയാക്കുന്നവകർക്കു കളിയാക്കും. നല്ലതായാലും ചീത്തയായാലും സിനിമ ഇറങ്ങുമ്പോൾ കണ്ടിട്ട് അഭിപ്രായം പറയൂയെന്നാണ്  നന്ദകുമാർ ആവശ്യപ്പെടുന്നത്. പാർത്ഥിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  ശ്രേയിദ ,ബിനോയ് കെ മാത്യു റാന്നി എന്നിവർക്കൊപ്പം  നന്ദകുമാറിന്റെ ഉടമസ്ഥതിലുള്ള എൻ പടവും ചേർന്ന് നിർമ്മിക്കുന്ന " റോഷന്റെ ആദ്യ പെണ്ണ് കാണൽ"എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനുലാൽ നിർവഹിക്കുന്നു.



സംവിധാനം-നന്ദകുമാർ,മ്യൂസിക്-ടീം മ്യൂസിക് കൊച്ചി.സിനിമയുടെ പത്തു മിനിറ്റുള്ള  ടീസർ,ടൈറ്റിൽ സോങ് എന്നിവ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ  പ്രദർശനം ഉടൻ ഉണ്ടാകും.പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.