പ്രണയത്തിന്റെ പുതിയ രസതന്ത്രങ്ങളുമായി "ക്രിസ്റ്റി ".Rating: 3.5  /  5
സലിം പി. ചാക്കോ
cpK desK.


മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന "ക്രിസ്റ്റി " തിയേറ്ററുകളിൽ എത്തി. നവാഗതനായ ആൽവിൻ ഹെന്ററി കഥയെഴുതി ഈ  ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.


2007ൽ പൂവാറിൽ നടക്കുന്ന കഥയാണിത്.ഒരു വിദ്യാർത്ഥി ഒരു യുവതിയുമായി പ്രണയത്തിലാകുന്നു. റോയി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാത്യു തോമസാണ്.മാളവിക മോഹനൻ അദ്ധ്യാപിക ക്രിസ്റ്റി ജോസഫായി വേഷമിടുന്നു.പരീക്ഷ അടുക്കുന്ന സമയത്ത് പാസ് ആകാൻ വേണ്ടി ട്യൂഷൻ പഠിക്കാൻ റോയി ക്രിസ്റ്റിയുടെ അടുത്ത് എത്തുന്നു. ട്യൂഷൻ ടീച്ചർ ക്രിസ്റ്റിയെറോയിപ്രണയിക്കുന്നു.ക്രിസ്റ്റിക്ക്മാലിദ്വീപിലെസ്കൂളിൽഅദ്ധ്യാപികയായി ജോലി ലഭിക്കുന്നു. ഇതിനെ തുടർന്ന്  റോയ് യുടെ  ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 


ജോയ് മാത്യു, രാജേഷ് മാധവൻ , വിനീത് വിശ്വം, വീണാ നായർ, സിബി കെ.തോമസ്, മുത്തുമണി , സാഹിത്യക്കാരൻ ബെന്യാമിൻ, നീനാകുറുപ്പ് , ജയ എസ്. കുറുപ്പ് , മഞ്ജു പത്രോസ് , ഊർമിള കൃഷ്ണൻ , അരവിന്ദ്എസ്.കെ,രാഹുൽരഘു, സജയ്സെബാസ്‌റ്റ്യൻ,  സൈലക്സ് ഏബ്രഹാം എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പട്ടംപോലെ , ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളാണ് മാളവിക മോഹനൻ അഭിനയിച്ച മലയാള ചിത്രങ്ങൾ.


റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസറ്റ്യനും, കണ്ണൻ സതീശനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതവും, വിനായക് ശശികുമാർ , അൻവർ അലി എന്നിവർ ഗാനരചനയും, ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും, മനു ആന്റണി എഡിറ്റിഗും , സുജിത് രാഘവ് കലാസംവിധാനവും , സമീറാസനീഷ് കോസ്റ്റ്യൂംഡിസൈനുംനിർവ്വഹിക്കുന്നു.  മലയാളത്തിലെപ്രശസ്തഎഴുത്തുക്കാരായബെന്യാമിൻ,ജി.ആർ.ഇന്ദുഗോപൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത്.കപിൽകപിലൻ , കീർത്തന വൈദ്യനാഥൻ എന്നിവരാണ്ഗാനങ്ങൾആലപിച്ചിരിക്കുന്നത് . വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ് എന്നിവരാണ് പി.ആർ.ഓമാർ .


തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെയുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.


എത്ര പറഞ്ഞാലും ഉറവവറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിന്റെ കഥയും അതാണ് . ഈ ചിതത്തെ മുന്നോട്ട് നയിക്കുന്നതും പ്രണയമാണ്. 


ടീനേജിൽ പല ചെറുപ്പക്കാരും അനുഭവിക്കുന്ന വികാരമാണ് തന്നെക്കാൾ പ്രായം കൂടിയ ഒരു സ്ത്രിയോട് ഇഷ്ടം തോന്നുക എന്നത് . അത് മനസിലാക്കാൻകഴിയുന്നവർക്ക്  ഈ ചിത്രം ഇഷ്ടമാകും. 


ക്രിസ്റ്റി ജോസഫായി മാളവിക മോഹനനും , റോയിയായി മാത്യൂ തോമസും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മനോഹരം. 


സിനിമ അവസാനിക്കുബോൾ ഒരു വലിയ ഭാരം മനസിൽ ബാക്കി വെച്ചു കൊണ്ടാണ് ഓരോ പ്രേക്ഷകനും തിയേറ്റർ വിടുന്നത്. സ്നേഹവും , വിഷമവും, വികാരവും എല്ലാം ചേരുന്ന സിനിമയാണ് " ക്രിസ്റ്റി " .


 

No comments:

Powered by Blogger.