പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളുടെ സുഗന്ധം പരത്തുന്ന ഒരു കൊച്ചു സിനിമ : അത്തർ


 


പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളുടെ സുഗന്ധം പരത്തുന്ന ഒരു കൊച്ചു സിനിമ : അത്തർ

   
ചിലരുടെ യെങ്കിലും പ്രവാസ ജീവിതം മധുരിക്കുന്നതായിരിക്കില്ല.കയ്പ്പ് നിറഞ്ഞതായിരിക്കും...അത്തരത്തിൽ ഒരു പ്രമേയം ഷോർട്ട് ഫിലിമായി അവതരിപ്പിക്കുകയാണ് സംവിധായകൻ. വിജയൻ ദയാളൻ കഥ എഴുതി സംവിധാനം നിർവഹിച്ച അത്തർ ഇന്നലെ മുതൽ സുഗന്ധം പൂശി തുടങ്ങി.മില്ലെനിയം യൂ ട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നു.നിധീഷ് ഹരി, വിമൽ കരിക്കാട്, മൈക്കിൾ ഡാനി, സമീർ അലിഖാൻ, റാം ഗോപിനാഥൻ നായർ,സിജിൽ കാവിനിശ്ശേരി, തുഷാർ ബാബു, വിജയൻ ദ യാളൻ, വിജേഷ് വിജയ്, ഷിബിൻ ബിജു, രാകേഷ് ലക്ഷ്മൺ, രാജു ഭുഖ്യ, ബൈക്കം രാജു, റിനീഷ്, സഫീർ, നൗഷാദ് എം. കെ, മുഹമ്മദ്‌ വസിം, നൗഷാദ്, ഫയ്സൽ, നവാസ്, ഐശ്വര്യ, പ്രദീപ് കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.ഡി. ഒ. പി. മഹേഷ്‌ മോഹൻ, നിർമ്മാണം വിമൽ കാരിക്കാട്, എഡിറ്റിംഗ് നിരഞ്ജു രാജ്, സ്റ്റുഡിയോ നെൽസൺ മ്യൂസിക് ഷാർജ, ഡിസൈൻ ജയൻ വിസ്മയ, സ്റ്റിൽസ് ജിത്തു മർഹബ, പ്രൊഡക്ഷൻ കൺട്രോളർ ശാലിനി പ്രദീപ്‌ തലശ്ശേരി, ക്യാമറ അസോസിയേറ്റ് ഷിബിൻ ബിജു, ക്യാമറ അസിസ്റ്റന്റ് രാകേഷ് ലക്ഷ്മൺ.ബാനർ അബാക്കസ് ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത്‌ ഹെയ്സ്‌ പ്രൊഡക്ഷൻസ്.

No comments:

Powered by Blogger.