മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജൻ്റിലെ ആദ്യ ഗാനം "മല്ലി മല്ലി.... " പുറത്തിറങ്ങി.

 




മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം ഏജൻ്റിലെ ആദ്യ ഗാനം "മല്ലി മല്ലി.... " പുറത്തിറങ്ങി.


മെഗാ സ്റ്റാർ മമ്മൂട്ടിയുംയംഗ് ആൻഡ് ഡൈനാമിക് ഹീറോ അഖിൽ അക്കിനേനിയും  സ്റ്റൈലിഷ് മേക്കർ സുരേന്ദർ റെഡ്ഡിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ പ്രൊജക്റ്റ് ഏജന്റ് തിയേറ്ററിൽ റിലീസിന് തയ്യാറെടുക്കുകയാണ്.  ഏപ്രിൽ 28ന്ചിത്രംലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ  എത്തും. ഇപ്പൊൾ ഏജൻ്റിലെ "മല്ലി മല്ലി" എന്ന് തുടങ്ങുന്ന പുതിയഗാനംപുറത്തിറങ്ങിയിരിക്കുകയാണ്.


https://youtu.be/fQcTz2U0kEM



സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. റസൂൽ എല്ലൂരണ് ചിത്രത്തിൻറെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്.  എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്.തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.


 

അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടിസംവിധായകൻ: സുരേന്ദർ റെഡ്ഡി,നിർമ്മാതാവ്: രാമബ്രഹ്മം സുങ്കര,സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതിദീപ,റെഡ്ഡി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ,കഥ: വക്കന്തം വംശി,സംഗീത സംവിധായകൻ: ഹിപ് ഹോപ് തമിഴDOP: റസൂൽ എല്ലൂർ,എഡിറ്റർ: നവീൻ നൂലി,കലാസംവിധാനം: അവിനാഷ് കൊല്ല .



പിആർഒ: ശബരി

No comments:

Powered by Blogger.