അട്ടപ്പാടി മധുവിന്റെ ഓർമ്മദിനത്തിൽ "ആദിവാസി" ട്രെയ്ലർ പുറത്തിറങ്ങി.
അട്ടപ്പാടി മധുവിന്റെ ഓർമ്മദിനത്തിൽ "ആദിവാസി" ട്രെയ്ലർ പുറത്തിറങ്ങി.


https://youtu.be/PRcWoL4d_wo


ആൾക്കൂട്ട മർദ്ദനത്താൽ മരണപ്പെട്ട അട്ടപ്പാടിയിലെ   ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ 'ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ' എന്ന ചിത്രത്തിന്റെ ട്രൈയ്ലർ '"മകനായിരുന്നു.. കാടിന്റെ.. പരിസ്ഥിതിയുടെ"  എന്ന ടാക് ലൈനോടെമധുവിന്റെഓർമ്മദിനത്തിൽ ഫെഫ്ക ഡയറക്ടേർസ് യൂണിയന്റെ ഓഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച്  വിജീഷ് മണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ അപ്പാനി ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും   വിവാദങ്ങളും കത്തി നിൽക്കുന്ന സമയത്താണ് ഈ സിനിമയും ചർച്ചയാവുന്നത്. സിനിമയുടെ പോസ്റ്റർ റിലീസിംഗ്, പാട്ടുകളുടെ റിലീസിംഗ് , എന്നിവയ്ക്ക് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയും മികച്ച പ്രതികരണവും ആണ് ലഭ്യമായത്."സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും"  എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റർ സാമൂഹമാധ്യമങ്ങളിൽ    ഉൾപ്പെടെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങളാണ്  'ആദിവാസി' യെ തേടിയെത്തിയിരിക്കുന്നത്.രാജസ്ഥാൻ ഇൻറർനാഷ്ണൽഫിലിംഫെസ്റ്റിവെലിൽമികച്ചനടനും,മികച്ചസംവിധായകനും, എന്നീ അവാർഡുകൾ കഴിഞ്ഞ ദിവസം ലഭിച്ചിരിരുന്നു.അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.ഛായാഗ്രഹണം-പി. മുരുകേശ്സംഗീതം-രതീഷ് വേഗഎഡിറ്റിംഗ്-ബി. ലെനിൻ,സൗണ്ട് ഡിസൈൻഗണേഷ്മാരാർ,സംഭാഷണം-ചന്ദ്രൻ മാരി,ഗാനരചന-ചന്ദ്രൻമാരി, സോഹൻ റോയ്, മണികണ്ഠൻ പെരുമ്പടപ്പ്പാടിയത് -രതീഷ് വേഗ, വടികിയമ്മ, ശ്രീലക്ഷ്മി വിഷ്ണു,ലൈൻ പ്രൊഡ്യൂസർ- വിയാൻ,പ്രൊജക്ട് ഡിസൈനർ- ബാദുഷ,മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ ,കോസ്റ്റുംസ്-ബിസി ബേബി ജോൺപി. ആർ. ഓ-എ എസ് ദിനേശ്,ഡിസൈൻ-ആന്റണി കെ.ജി,സുകുമാരൻ ,മീഡിയ പ്രൊമോഷൻ- അരുൺ കരവാളൂർ.പ്രൊഡക്ഷൻ ഹൗസ്-  അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്.

No comments:

Powered by Blogger.