വിറ്റ്‍നസ് ദ മാഡ്നസ്! കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് ഒരു കിടിലൻ മാസ് ആക്ഷൻ ത്രില്ലർ; 'മാര്‍ട്ടിൻ' അന്യായ ടീസര്‍.
വിറ്റ്‍നസ് ദ മാഡ്നസ്! കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് ഒരു കിടിലൻ മാസ് ആക്ഷൻ ത്രില്ലർ; 'മാര്‍ട്ടിൻ' അന്യായ ടീസര്‍.ധ്രുവ് സർജ നായകനായി എത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രം 'മാർട്ടിൻ' ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. അന്യായ ഗെറ്റപ്പിലാണ് ടീസറിൽ നടൻ ധ്രുവ സർജയുള്ളത്.തനിക്കെതിരായെത്തുന്ന ശത്രുക്കളെയെല്ലാം ധ്രുവ തകർത്തെറിയുന്ന രംഗങ്ങളാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കാൻ പോന്നതെല്ലാംചിത്രത്തിലുണ്ടെന്നതാണ് സംവിധായകൻ എ പി അർജുൻ ടീസറിലൂടെ പറഞ്ഞുവെച്ചിരിക്കുന്നത്. 


സ്ഫോടനാത്മകമായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ടീസര്‍. പാകിസ്ഥാൻ ജയിലിൽ തടവിലാക്കപ്പെട്ട നായകന്‍റെ മാസ് എൻട്രി കാണിക്കുന്ന ടീസറിൽ അവിടെ നിന്ന് ഇന്ത്യയിലേക്ക് കഥയെ എങ്ങനെ ബന്ധിപ്പിച്ചുവെന്നറിയാൻ ടീസർ കണ്ടവരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രംപറയുന്നതെന്നും സൂചനയുണ്ട്. ആകെ മൊത്തമൊരു പവർ പാക്ക്ഡ് സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. 


മാർട്ടിൻ വളരെ ക്രൂരനാണെന്നാണ് ടീസറിലെ ഒരു കഥാപാത്രം പറയുന്നുണ്ട്.  അതുപോലെ ഏറെ ക്രൂരമായ മാനറിസവും മലപോലെ ഭയപ്പെടുത്തുന്ന ശരീരവുമായാണ് ധ്രുവ സർജ ടീസറിലുള്ളത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമ്മിക്കുന്നത്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റർ കെ എം പ്രകാശ്.


ധ്രുവ സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.  വാർത്താ പ്രചരണം: സ്നേക്ക്പ്ലാന്‍റ്.


https://youtu.be/oge3BfIoG-c

No comments:

Powered by Blogger.