" മീനാക്ഷി "ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പുറത്തിറങ്ങി.
" മീനാക്ഷി "ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പുറത്തിറങ്ങി.
റാസ് മൂവീസ്, ബി 2 സ്റ്റുഡിയോ എന്നിവർ നിർമ്മിച്ച് മാധ്യമ പ്രവർത്തകൻ പി മുരളി മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന "മീനാക്ഷി" എന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും, ആദ്യ ഗാനവും റിലീസ് ചെയ്തു.ആകാശ ഗംഗ ടു വിൽ നായികയായി എത്തിയ വീണ നായർ മാധ്യമ പ്രവർത്തക മീനാക്ഷിയുടെ വേഷത്തിൽ എത്തുന്നു. ഇന്ദ്രൻസ് വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങളും നവ മാധ്യമങ്ങളും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ പ്രമേയം.ജിനു വൈക്കത്ത്,കോട്ടയം നസീർ, മാമുക്കോയ, വിനോദ് കോവൂർ, യവനികഗോപാലകൃഷ്ണൻ,പാഷാണം ഷാജി, അനീഷ്,അഗസ്റ്റി ആനക്കം പോയിൽ,അനിൽ ബേബി, നിസാർ,നീന കുറുപ്പ്, അംബിക മോഹൻ, രശ്മി അനിൽ,ഷൈനി വിജയൻ, ,കുളപ്പുള്ളി ലീല,കവിത,മഞ്ജു സുഭാഷ്, ആഗ്ന, ആൻ റോസ് തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിൽഅഭിനയിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് വാസുദേവ്, ഗിരീഷ് ആലമ്പാടൻ, അഗസ്തി ആനക്കാം പോയിൽ.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് രാജേഷ് ബാബു ശൂരനാട് സംഗീതം പകരുന്നു.ശ്രീനാഥ്, കീർത്തന എന്നിവരാണ് ഗായകർ,ഉണ്ണി കെ മേനോൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ-രഞ്ജിത്ത് രതീഷ്,പ്രൊഡക്ഷൻ കൺട്രോളർ-സക്കീർ പ്ലാമ്പൻ,അസോസിയേറ്റ് ഡയറക്ടർ-ഷിജു ദേവദാസ്,ആർട്ട്സ്-ഷിബു മുരിഞ്ഞാപ്പുഴ,മേക്കപ്പ്-സിജിൻ കൊടകര,വസ്ത്രാലങ്കാരം- ദേവദാസ് മണ്ടൂർ,ആക്ഷൻ-ബ്രൂസിലി രാജേഷ്,കൊറിയോ ഗ്രാഫി-കരുൺ ചൗധരി,പ്രൊഡക്ഷൻ എക്സികുട്ടീവ്-ഷാൻവടകര,സ്റ്റിൽസ്കാഞ്ചൻ,പരസ്യകല- മനോജ് ഡിസൈൻ, വിതരണം-ബി ടു സ്റ്റുഡിയോ."മീനാക്ഷി "യുടെചിത്രീകരണം മാർച്ച് പതിനൊന്നിന് കൊച്ചിയിൽ ആരംഭിക്കും.
പി ആർ ഒ -എ എസ് ദിനേശ്.
വയസ്സൻമാർക്ക് വല്ല റോളും കിട്ടാവ്വോ
ReplyDelete