ആദിവാസി' ക്ക് ശേഷം 'കരിന്തല' ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു.


 'ആദിവാസി' ക്ക് ശേഷം 'കരിന്തല' ! വിജീഷ് മണിയുടെ പുതിയ ചിത്രം ഷൂട്ടിങ്ങ് ആരംഭിച്ചു.'ആദിവാസി' എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'കരിന്തല'യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവിൽ മോഹൻജി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച ചിത്രം 'കരിങ്കാളി'കളെ പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ഉത്സവങ്ങളിൽ ഏറെ ആശ്ചര്യത്തോടെ കാണുന്ന ഒരു അനുഷ്ഠാനകലയാണ് 'കരിങ്കാളി'. 'കരിങ്കാളിയല്ലേ' എന്ന ആൽബത്തിലൂടെ ശ്രദ്ധേയരായ ഷൈജു അവറാനും കണ്ണൻ മംഗലത്തുമാണ് പത്ത് പാട്ടുകൾ ഉൾപ്പെടുന്ന സിനിമക്കായ് സംഗീതം പകരുന്നത്. 
കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായകനും കരിങ്കാളി കലാകാരനുമായ മണികണ്ഠൻ പെരുമ്പടപ്പിനോപ്പം മാധവൻ ചട്ടിക്കൽ സെർബിയൻ താരങ്ങളായ മിലിക്ക മിസ്കോവിക്, തെയ ക്ലിൻകോവ് എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്താപ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.