കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രമാണ് " പൂവൻ".


Rating: 3 /5 .

സലിം പി. ചാക്കോ .

cpK desK. വിനീത് വാസുദേവൻ ആന്റണി വർഗ്ഗീസിനെ നായകനാക്കി സംവിധാനം ചെയ്ത " പൂവൻ " തിയേറ്ററുകളിൽ എത്തി.തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടനാണ് വിനീത് വാസുദേവൻ .


പ്രത്യേക സ്വഭാവ സവിശേഷതകൾ ഉള്ള ഒരു പൂവൻ കോഴി നിമിത്തം സ്വസ്ഥതനഷ്ടപെടുന്നചെറുപ്പക്കാരനാണ് ഹരി . നാട്ടിൽ ഷെയ്ക്ക് കട നടത്തി ഗതി പിടിക്കാത്ത അവസ്ഥയിലാണ് ഹരി. അപ്രതീക്ഷതമായി ഹരിയുടെ വീട്ടിലേക്ക് ഒരു കോഴി കുഞ്ഞ് കടന്നുവരുന്നു. കോഴിയുടെ വളർച്ചക്കൊപ്പം ഹരിയുടെ ജീവിത പ്രശ്നങ്ങളും വളരുന്നു. വളർന്ന് വലുതായ ഈ പൂവൻ കോഴി അയാൾക്ക്ഉണ്ടാക്കുന്നസംഭവങ്ങളാണ് സിനിമ പറയുന്നത്.ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിലുണ്ട്. ഇതിനിടയിൽഇതിന്ആക്കംകൂട്ടുന്നചിലപ്രശ്നങ്ങൾകൂടിഅരങ്ങേറുന്നതോടെയുണ്ടാകുന്നപ്രശ്നങ്ങളാണ്അത്യന്തംരസകരമായിഅവതരിപ്പിക്കുന്നത്.തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യഎന്നീചിത്രങ്ങളുടെസംവിധായകൻഗിരീഷ്.എ.ഡി.ക്കൊപ്പംതിരക്കഥാരചനയിൽപങ്കാളിയായിട്ടണ് വിനീതിന്റെചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ്ഈചിത്രംനിർമ്മിക്കുന്നത്.

നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്.അമച്വർ നാടക രംഗങ്ങളിലുള്ളവരുംതീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും. 


ആന്റണി വർഗ്ഗീസ് ഹരിയായും,അഖില ഭാർഗ്ഗവൻ  വീണയായും , അനീഷ്മ അനിൽകുമാർ  സിനിയായും , റിങ്കു രണദീർ  ഡിജി പോളായും ,വീനിത് വാസുദേവൻ  ആത്തകണ്ണനായും, സജിൻ ചെറുകയിൽ  ബെന്നിയായും വേഷമിടുന്നു. പൂവൻകോഴിയുടെ പേര് ചിന്നാമ്മ എന്നാണ്. വരുൺ ധാരാ, മണിയൻപിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം,, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെതിരക്കഥരചിച്ചിരിക്കുന്നത്.ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുൺ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.

സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻമുകുന്ദൻഈണംപകർന്നിരിക്കുന്നു.സജിത്പുരുഷൻഛായാഗ്രഹണവും ആകാശ് വർഗ്ഗിസ് എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം -സാബു മോഹൻ.മേക്കപ്പ് -സിനൂപ് രാജ്.കോസ്റ്റ്യം -ഡിസൈൻ - ധന്യാബാലകൃഷ്ണൻചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ, എം.അസോസ്സിയേറ്റ് ഡയറക്ടേർസ്‌ വിഷ്ണുദേവൻ,സനാത്ശിവരാജ്‌സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ,ജോസി.ഫിനാൻസ്കൺട്രോളർഉദയൻകപ്രശ്ശേരി.പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്പ്രൊഡക്ഷൻഎക്സിക്കുട്ടീവ് - രാജേഷ് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ. പി.ആർ. ഓ: വാഴൂർ ജോസ്.


ഹരിയുടെ പ്രണയവും ജീവിത പ്രശ്നങ്ങളുംഅവതരിപ്പിക്കുബോൾ മറ്റ് രണ്ട് പ്രണയങ്ങൾക്കും തുല്യമായ പ്രധാന്യം നൽകുന്നുണ്ട്. നാട്ടിൻ പുറത്തെ പച്ചയായ ജീവിതം ഒപ്പിയെടുക്കാൻകഴിഞ്ഞിട്ടുണ്ട്.ഛായാഗ്രഹണവും , സംഗീതവും നന്നായി എന്നു തന്നെ പറയാം.No comments:

Powered by Blogger.