രേവതിയായി കൃതി ഷെട്ടി !നാഗ ചൈതന്യ, വെങ്കട്ട് പ്രഭു ചിത്രം കസ്റ്റഡി പോസ്റ്റർ റിലീസ്.


രേവതിയായി കൃതി ഷെട്ടി !നാഗ ചൈതന്യ, വെങ്കട്ട് പ്രഭു ചിത്രം കസ്റ്റഡി  പോസ്റ്റർ റിലീസ്.


പ്രമുഖ സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന നാഗ ചൈതന്യയുടെ തെലുങ്ക്-തമിഴ് ദ്വിഭാഷാ പ്രൊജക്റ്റ് കസ്റ്റഡി അതിന്റെ ഷൂട്ടിംഗ്  പുരോഗമിക്കുകയാണ്.  നാഗ ചൈതന്യയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവർഷത്തിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം ഇതിനകം അവസാനഘട്ട ചിത്രീകരണത്തിലാണ്.


ഇന്ന് ചിത്രത്തിലെ രേവതിയായി കൃതി ഷെട്ടിയെ അവതരിപ്പിച്ച് നിർമ്മാതാക്കൾ  ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. 


തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത മഹാനായ ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.


ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്..  എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു.. 


സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച, ചിത്രീകരണം ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി  അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 


പി ആർ ഓ ശബരി

No comments:

Powered by Blogger.