ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്‍' നാളെ ( ജനുവരി 18 ) ചിത്രീകരണം തുടങ്ങും


 


ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്‍' നാളെ ( ജനുവരി 18 ) ചിത്രീകരണം തുടങ്ങും.രാജസ്ഥാനിൽ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള നടന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.ബോളിവുഡ് താരം വിദ്യുത് ജാംവാൽ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന്റിപ്പോർട്ടുകളുമുണ്ട്.മോഹന്‍ലാല്‍ഗുസ്തിക്കാരനായാണ് ചിത്രത്തിലെത്തുന്നത്. അത് കൊണ്ട് തന്നെ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ പ്രാവീണ്യമുള്ള വിദ്യൂത് വില്ലനായെത്താനുള്ള സാധ്യതകള്‍ ഇരട്ടിക്കുന്നു.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും സിനിമയുടെഭാഗമാകുന്നുണ്ട്.ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്കാണ് മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങള്‍ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിര്‍വഹിക്കും.ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണവും ,ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും.


സലിം പി. ചാക്കോ .

No comments:

Powered by Blogger.