" മഹേഷും മാരുതിയും " എന്ന ചിത്രത്തിലെ നാലുമണി പൂവേ ... എന്ന വിഡിയോ സോംഗ് നാളെ പുറത്തിറങ്ങും.
ഒരു മാരുതി കാറിനേയും ഒരു പെൺകുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് "മഹേഷും മാരുതിയും " .

പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മണിയൻപിള്ള രാജു ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ.ഫിലിംഹൗസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് നിർമ്മിക്കുന്നത്.


ഈ ചിത്രത്തിലെ " നാലുമണി പൂവേ ....എന്ന വിഡിയോ സോംഗ്  നാളെ          ( ജനുവരി 24 ) വൈകിട്ട് നാലിന് ആസിഫ് അലിയുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ റിലീസ് ചെയ്യും.


മംമ്താ മോഹൻ ദാസാണ്നായിക. വിജയ് ബാബു, ശിവ ഹരിഹരൻ (ഹൃദയം ഫെയിം),വിജയ് നെല്ലീസ്, വരുൺ ധാരാ (സൂപ്പർ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാർ,പ്രശാന്ത്അലക്സാണ്ഡർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.ഹരി നാരായണൻ്റെ വരികൾക്ക് കേദാർഈണംപകർന്നിരിക്കുന്നു.ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷിഎഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം - ത്യാഗു തവനൂർ മേക്കപ്പ്. പ്രദീപ് രംഗൻ.കോസ്റ്റ്യും. - ഡിസൈൻ.സ്റ്റെഫി സേവ്യർഫിനാൻസ് കൺട്രോൾ-ജയകുമാർ - സുനിൽ പി.എസ്.പ്രൊഡക്ഷൻ മാനേജർ -എബി.ജെ.കുര്യൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് രാജേഷ് മേനോൻ ,പ്രൊഡക്ഷൻകൺട്രോളർ.അലക്സ്.ഈ.കുര്യൻ. പി.ആർ. ഒ: വാഴൂർ ജോസ് ചാലക്കുടി, മാള, അന്നമനട എന്നിവടങ്ങളിലായിരുന്നുചിത്രീകരണംസലിം പി. ചാക്കോ .

No comments:

Powered by Blogger.