ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയ സ്റ്റീഫൻ സ്പിൽബർഗിന്റെ " ദി ഫേബിൾമാൻസ് " ഫെബ്രുവരി പത്തിന് ഇന്ത്യയിൽ റിലീസ് ചെയ്യും.സ്റ്റീവൻ സ്പിൽബർഗ് ചിത്രം 'ദി ഫേബിള്‍മാന്‍സ്' ഗോൾഡൻ ഗ്ലോബ് നേട്ടത്തിനിപ്പുറം ഇന്ത്യയിൽ റിലീസിന് തയ്യാറാക്കുന്നു. ഫെബ്രുവരി പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും.


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് ടൊറോന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ യുഎസ് റിലീസ് നവംബര്‍ 11ന് ആയിരുന്നു. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ അഞ്ച് നോമിനേഷനുകള്‍ ആണ് ഫേബിള്‍മാന്‍സിന് ഉണ്ടായിരുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.


മൈക്കള്‍ വില്യംസ്, പോള്‍ ഡാനോ, സേത്ത് റോഗന്‍, ജൂലിയ ബട്ടേഴ്സ്, കീലി കാര്‍സ്റ്റന്‍, ജൂഡ് ഹിര്‍ഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്പില്‍ബര്‍ഗിന്റെ ആംബ്ലിന്‍ എന്റെര്‍ടെയ്ന്‍മെന്‍റും റിലയന്‍സ് എന്റെര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മാണം. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്സ്, മിയാമി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇതിനകം ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

No comments:

Powered by Blogger.