പൃഥ്വിരാജിന് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന ബോധ്യം ഉണ്ട്, അത് തീരുമാനിക്കേണ്ടത് പുറത്ത് നിന്നൊരാള്‍ അല്ല: സന്ദീപ് സേനൻ.

പൃഥ്വിരാജിന് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന ബോധ്യം ഉണ്ട്, അത് തീരുമാനിക്കേണ്ടത് പുറത്ത് നിന്നൊരാള്‍ അല്ല: സന്ദീപ് സേനൻ


പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫുംഒന്നിക്കുന്ന'ഗുരുവായൂരമ്പല നടയില്‍' എന്നസിനിമപ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ പൃഥ്വിരാജിനെതിരെഭീഷണിഉയര്‍ന്നിരിക്കുന്നതിനെതിരെ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ രംഗത്ത്. ഒരു പോസ്റ്റര്‍ കണ്ട് സിനിമയെ മുന്‍വിധിയോടെ സമീപിക്കുന്നതും അഭിനയിക്കുന്ന നടനെതിരെ ഭീഷണി മുഴക്കുന്നതും അനുവദിക്കാനാകില്ലെന്നും ഏത് സിനിമചെയ്യണംഎന്ന്തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആ നടന്‍റേതാണെന്നും സന്ദീപ് സേനൻ ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി.


തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ സന്ദീപ് സേനൻ പൃഥ്വിരാജിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന വിലായത്ത് ബുദ്ധയുടെ നിർമ്മാതാവ് കൂടിയാണ്. പൃഥ്വിരാജ് അല്ല സിനിമയിലെ മറ്റേതൊരാള്‍ ആണെങ്കിലും ഏത് സിനിമ തെരഞ്ഞെടുക്കണം ഏത് വേണ്ട എന്നുള്ളത് അവരുടെ സ്വാതന്ത്ര്യം ആണ്. നന്ദനം എന്ന സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ആളാണ് പൃഥ്വിരാജ്. 20 വര്‍ഷമായി നിരന്തരം സിനിമ ചെയ്യുന്നപൃഥ്വിരാജിന് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്ന വ്യക്തമായ ബോധ്യം ഉണ്ട്. അത് തീരുമാനിക്കേണ്ടത് പുറത്തു നിന്നൊരാള്‍ അല്ല. പൃഥ്വിരാജിനെ ടാര്‍ഗറ്റ് ചെയ്യാനും മലയാള സിനിമയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ഒരു നീക്കവും അനുവദിച്ചു കൊടുക്കില്ല. ഈ സിനിമയുടെപേരില്‍പൃഥ്വിരാജിനെതിരെഉള്ളഭീഷണിമുഖവിലക്കെടുക്കുന്നുമില്ല. പോസ്റ്ററും പേരും കണ്ട് സിനിമയെ എതിര്‍ക്കുന്നതും സിനിമ എന്ന മാധ്യമത്തെയും, സിനിമാ വ്യവസായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഒരു നിലയ്ക്കും അംഗീകരിക്കില്ല' എന്ന്  സന്ദീപ് സേനൻ  പറഞ്ഞു.  
മുദ്ദുഗൗ, അന്താക്ഷരി, ജയ ജയ ജയ ഹേ എന്നീ സിനിമകൾക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന  ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്‍റര്‍ടെയ്ൻമെന്‍റ്സും സംയുക്തമായാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. 

No comments:

Powered by Blogger.