എം. എം. കീരവാണിയക്ക് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം.


 


സംഗീത സംവിധായകൻ എം.എം    കീരവാണിയ്ക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം. എസ്. എസ്. രാജമൗലി യുടെ " ആർ.ആർ.ആർ " ലെ " നാട്ടു നാട്ടു ....." ഗാനമാണ്. ലോക പ്രശ്സത സംഗീതകർക്കൊപ്പം മൽസരിച്ച് ഒറിജനൽ സോംഗ് വിഭാഗത്തിൽ ഒന്നാമതെത്തിയത് . ഹോളിവുഡ് താരങ്ങൾ തിങ്ങി നിറഞ്ഞ ലോസ് ആഞ്ചലസിലെ 80-ാം ഗോൾഡൻ വേദിയിൽ കീരവാണി പുരസ്ക്കാരം ഏറ്റുവാങ്ങി.
കാലഭൈരവ , രാഹുൽ സ്പിൽഗുഞ്ജ് എന്നിവർ ചേർന്നാണ് ആലപിച്ച തെലുങ്ക്ഗാനത്തിന്റെ വരികൾ ചന്ദ്രദാസിന്റേതായിരുന്നു.ആദ്യമായാണ് ഇന്ത്യൻ ചിത്രത്തിലെ ഗാനം ഈ പുരസ്ക്കാരം നേടുന്നത്.


തെലുങ്ക് ചിത്രങ്ങളിലാണ് കൂടുതലും സംഗീതം നിര്‍വഹിച്ചിട്ടുള്ളത് അദ്ദേഹം.മരകതമണി കീരവാണി എന്നായിരുന്നു ആദ്യപേര്. പിന്നീട് സംവിധായകന്‍ ബാലചന്ദറാണ് കീരവാണി എന്ന് പേര് മാറ്റി നല്‍കിയത്. അങ്ങനെ തമിഴിലും തെലുങ്കിലുംഅദ്ദേഹംകീരവാണിയായി. തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മ്മാതാവായിരുന്ന കെ.ജി.ആര്‍ എന്ന കെ.ജി ഗംഗാധരനാണ് മമ്മൂട്ടി ചിത്രം നീലഗിരിയിലൂടെ കീരവാണിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്.

നീലഗിരിയിലൂടെ പരിചയപ്പെട്ട മമ്മൂട്ടിയാണ് തന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതെന്നാണ് കീരവാണി സൂചിപ്പിച്ചിട്ടുള്ളത്.നീലഗിരിയിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ട മമ്മൂട്ടി തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളില്‍ കീരവാണിയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.  No comments:

Powered by Blogger.